പി പി ദിവ്യയെക്കുറിച്ചുള്ള വാർത്തയിൽ പിഴവ് സംഭവിച്ചു, ഖേദം പ്രകടിപ്പിച്ച് മീഡിയ വൺ

പി.പി. ദിവ്യയെക്കുറിച്ച് മീഡിയ വൺ ചാനലിൽ നൽകിയ വാർത്തയിൽ പിഴവ് സംഭവിച്ചതായി സമ്മതിച്ച് ചാനൽ എഡിറ്ററുടെ ഖേദപ്രകടനം. ചാനലിൻ്റെ ഫേയ്സ്ബുക്ക് പേജിലാണ് പി.പി. ദിവ്യയെ സംബന്ധിച്ച് തങ്ങൾ നൽകിയ വാർത്തയുടെ സ്ക്രീൻ ഷോട്ടിൽ ദിവ്യയുടെ ഫോൺ നമ്പർ ഉൾപ്പെട്ടിരുന്നതായും ഇത് കണ്ടതും നീക്കിയിട്ടുണ്ടെന്നും പിഴവ് സംഭവിച്ചതിൽ ഖേദിക്കുന്നെന്നും ചാനൽ എഡിറ്റർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കാർഡിൽ ഉള്ളത്.

ALSO READ: ‘അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തി’; ഡോ. എ ജയതിലക്‌ ഐഎഎസിനെതിരെ പരസ്യ പോർമുഖം തുറന്ന് എൻ പ്രശാന്ത്

നേരത്തെ, പി.പി. ദിവ്യയുമായി ബന്ധപ്പെട്ട് മീഡിയ വൺ അവരുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ നൽകിയിരുന്ന ഒരു വാർത്തയിൽ ഫോട്ടോയായി നൽകിയിരുന്നത് പി.പി. ദിവ്യയുടെ ഫേയ്സ്ബുക്ക് പ്രൊഫൈൽ ചിത്രമായിരുന്നു. ഇതിൽ അവരുടെ ഫോൺ നമ്പറും അടങ്ങിയിരുന്നു. ദിവ്യയുടെ സ്വകാര്യത മാനിക്കാതെ അവരുടെ ഫോൺ നമ്പർ സമൂഹ മാധ്യമങ്ങളിൽ നൽകിയതിനെതിരെ വ്യാപക പ്രതിഷേധം ചാനലിനെതിരെ ആളുകളിൽ നിന്നും നേരിടേണ്ടി വന്നിരുന്നു. തുടർന്നാണ് ചാനൽ വിഷയത്തിൽ ഖേദ പ്രകടനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News