കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പിപി മാധവന്‍ അന്തരിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി പട്ടത്ത് മനയ്ക്കല്‍ കുടുംബാംഗമാണ്. ഏറെക്കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വിയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
തൃശ്ശൂർ ഒല്ലൂർ ചെറുശ്ശേരിയിലെ വീട്ടുവളപ്പിൽ രാവിലെ 11 മണിക്കാണ് സംസ്കാരം . അര നൂറ്റാണ്ടോളം കാലം ഗാന്ധി കുടുംബവുമായി ചേർന്നു പ്രവർത്തിച്ച മാധവന് ആദരാഞ്ജലി അർപ്പിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തൃശൂരിലെ വീട്ടിലെത്തി.
also read; കുട്ടമ്പുഴ കാട്ടാന ആക്രമണം; ദൗർഭാഗ്യകരവും വേദനാജനകവുമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
ഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ , കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവരും ഒല്ലൂരിലെ വീട്ടിലെത്തും. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് പിപി മാധവൻ അന്തരിച്ചത്. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം. കുഴഞ്ഞുവീണ അദ്ദേഹത്തെ എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here