ഇന്ത്യയുടെ ശ്രീയായി പി ആര്‍ ശ്രീജേഷ്; വിടവാങ്ങല്‍ മത്സരത്തിലൂടെ ഇന്ത്യയ്ക്ക് 4-ാം മെഡല്‍

ഇന്ത്യയുടെ ശ്രീയായി പി ആര്‍ ശ്രീജേഷ്, വിടവാങ്ങല്‍ മത്സരത്തിലൂടെ ഇന്ത്യയ്ക്ക് 4-ാം മെഡല്‍. ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. മെഡല്‍ നേട്ടത്തോടെ പി ആര്‍ ശ്രീജേഷ് പടിയിറങ്ങി. ഈ ഒളിമ്പിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Also Read :സസ്പെന്‍ഡ് ചെയ്തിട്ടും അധ്യക്ഷന്‍ ഒളിംപിക്‌സ് വില്ലേജില്‍ എത്തി തീരുമാനങ്ങള്‍ എടുക്കുന്നു; ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട്

സ്‌പെയിനിനെ 2-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതാണ് ഇന്ത്യയ്ക്കായി രണ്ട് ഗോളുകളും നേടിയത്. പാരിസ് ഒളിമ്പിക്‌സില്‍ ഹര്‍മന്‍ പ്രീതിന്റെ 10-ാം ഗോളാണിത്.

52 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ അടുപ്പിച്ച് രണ്ട് ഒളിമ്പിക്സുകളിൽ വെങ്കലം നേടുന്നത്. ഇതോടെ നാലാം വെങ്കലം നേടി ഇന്ത്യ ഒളിമ്പിക്‌സില്‍ 69-ാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News