ഈഫല്‍ ടവറിന് മുന്നില്‍ മുണ്ടും മടക്കികുത്തി മെഡലുമായി ശ്രീജേഷ്; ചിത്രം വൈറല്‍

ശ്രീജേഷ് ഒരു ഇതിഹാസമാണ്.. ഇന്ത്യയുടെ വന്‍മതില്‍.. ഓരോ ഇന്ത്യക്കാരനും പറയുക ഇതുതന്നെയാണ്. പാരീസ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടി ഇന്ത്യന്‍ ഹോക്കി ടീം തിരികെ എത്തിയപ്പോഴും അവര്‍ വാതോരാതെ സംസാരിച്ചത് പിആര്‍ ശ്രീജേഷ് എന്ന അവരുടെ നായകനെയാണ്.

ALSO READ:  യുഎസിനെതിരെ ഗുരുതര ആരോപണങ്ങള്‍; ഷെക്ക് ഹസീനയുടെ ആ ‘പ്രസംഗം’ പുറത്ത്

ഒളിംപിക്‌സ് സമാനപന ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിക്കേണ്ട ചുമതല ഉള്ളതിനാല്‍ പാരീസില്‍ തന്നെ തുടരുന്ന ശ്രീജേഷ് മണിക്കൂറുകള്‍ക്ക് മുമ്പ് ലോകാത്ഭുതമായ ഈഫല്‍ ടവറിന് മുന്നില്‍ വെങ്കല മെഡലുമായി മുണ്ടും മടക്കികുത്തി നില്‍ക്കുന്ന ചിത്രം ഇന്ത്യന്‍ കായിക പ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ALSO READ: അയൽവാസി പട്ടിക കൊണ്ട് ക്രൂരമായി മർദ്ദിച്ചു; അങ്കമാലിയിൽ യുവാവിന് ഗുരുതര പരിക്ക്

എടാ മോനെ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലെ ഐക്കോണിക്ക് ഡയലോഗാണ് ചിത്രത്തിന് തലക്കെട്ടായി നല്‍കിയിരിക്കുന്നത്. പാരീസിലെ ഒളിംപിക്‌സ് കലാപരിപാടികളും മാര്‍ച്ച് പാസ്റ്റും ഉള്‍പ്പെടുന്ന സമാപനത്തിലേക്ക് കടക്കുമ്പോള്‍ അടുത്ത ഒളിംപിക്‌സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയര്‍ കരന്‍ ബാസ്, പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോയില്‍നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങും. 2028ലാണ് യുഎസ് നഗരം അടുത്ത ഒളിംപിക്‌സിനു വേദിയാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News