പ്രഭാവര്‍മ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെ എന്‍ സ്‌നേഹമേ’ കവിതാസമാഹാരം പ്രകാശനം ചെയ്തു

കവി പ്രഭാവര്‍മ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെ എന്‍ സ്‌നേഹമേ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എഴുത്തുകാരിയും എം പിയുമായ കനിമൊഴി കരുണാനിധിയാണ് പ്രകാശനം ചെയ്തത്. ചിലപ്പതികാരത്തിലെ കണ്ണകിയെപ്പോലെ ഈ കാലഘട്ടത്തില്‍ സാമ്രാജ്യങ്ങളെ വീഴ്ത്താനുള്ള ശേഷി സാഹിത്യത്തിനുണ്ടെന്ന് കനിമൊഴി പറഞ്ഞു.

ALSO READ:വഡോദരയിലുണ്ടായ ബോട്ടപകടം; മരണസംഖ്യ 15 ആയി

വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ കനിമൊഴി കരുണാനിധിയില്‍ നിന്നും കവിയും നര്‍ത്തകിയുമായ ഡോ. രാജശ്രീ വാര്യര്‍ പുസ്തകം ഏറ്റുവാങ്ങി. മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. ഡോ സി ഉദയകല, ഡോ കായംകുളം യൂനുസ്, എസ് മഹാദേവന്‍ തമ്പി, രവി ഡി സി തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. കെ ആര്‍ ശ്യാമ കവിത ആലപിച്ചു.

ALSO READ:ഇന്ത്യൻ വിപണി കീഴടക്കാൻ നാല് പുതിയ ഇലക്ട്രിക് കാറുകൾ കൂടി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്

കേരളത്തില്‍ അല്ലാതെ മറ്റൊരിടത്തും സാഹിത്യസദസിനും പുസ്തക പ്രകാശനത്തിനും നിറഞ്ഞ സദസ് കാണാന്‍ കഴിയില്ലെന്നും കനിമൊഴി പറഞ്ഞു. മാര്‍ക്കറ്റിലെ ഫാഷന്‍ അനുസരിച്ച് കവിതയെഴുതിയിട്ടില്ലെന്നും ചെയ്തവയൊന്നും പാഴായിപോയില്ലെന്നതില്‍ അഭിമാനമുണ്ടെന്നും പ്രഭാ വര്‍മ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News