ആരാധകർക്ക് സന്തോഷം; റീ റിലീസിനു തയ്യാറെടുത്ത് പ്രഭാസ് ചിത്രങ്ങൾ

ജന്മ​ദിനത്തോടനുബന്ധിച്ച് റീ റിലീസിനു തയ്യാറെടുത്ത് പ്രഭാസ് ചിത്രങ്ങൾ. പ്രഭാസിന്‍റെ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ ആറ് സിനിമകളാണ് റീ റിലീസിന് തയ്യാറെടുക്കുന്നത്. പ്രഭാസ് ആരാധകർക്ക് ഇത് സന്തോഷമുള്ള കാര്യമാണ്. മിസ്റ്റർ പെർഫെക്റ്റ്, മിർച്ചി, ഛത്രപതി, ഈശ്വർ, റിബൽ, സലാർ എന്നീ ചിത്രങ്ങളാണ് താരത്തിന്റെ പിറന്നാൾ ദിനത്തിൽ റീ റിലീസിനെത്തുക. ഒക്ടോബർ 23നാണ് പ്രഭാസിന്റെ ജന്മദിനം.

ALSO READ: ‘ഇത് പുതിയ ട്രാപ്പ്, വെളുപ്പിനെ കൈക്കുഞ്ഞുമായി യുവതി വീടിന് മുന്നില്‍, വാതില്‍ തട്ടിത്തുറക്കാന്‍ ശ്രമം’; ആരോപണവുമായി ബാല

കാനഡയിലും ജപ്പാനിലും റീ റിലീസ് ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം രാജാസാബ് എന്ന ചിത്രമാണ് അടുത്തതായി പ്രഭാസിന്‍റേതായി തിയറ്ററില്‍ എത്തുന്നത്. കോമഡി റൊമാന്‍റിക് എന്‍റര്‍ടെയ്നറാണ് ചിത്രം. കൽക്കിയാണ് പ്രഭാസിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News