“നിര്‍ഭാഗ്യവാനായ മനുഷ്യര്‍”; ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി പ്രഭാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സോഷ്യല്‍മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് നടന്‍ പ്രഭാസിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. ജൂലായ് 27 വ്യാഴാഴ്ച രാത്രിയാണ് പ്രഭാസ് വ്യത്യസ്തമായ രണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഈ രണ്ട് പോസ്റ്റിന്റെയും കാരണമന്വേഷിക്കുകയാണ് ആരാധകര്‍.

‘നിര്‍ഭാഗ്യവാനായ മനുഷ്യര്‍’, ‘ലോകമെമ്പാടും പരാജയപ്പെടുന്ന ബോള്‍’ എന്നീ അടിക്കുറിപ്പുകളോടെ രണ്ട് വൈറല്‍ വീഡിയോകളാണ് നടന്റെ പേജില്‍ പെട്ടന്ന് പ്രത്യക്ഷപ്പെട്ടത്. ഇത് കണ്ടതോടെ താരത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന ടെന്‍ഷനിലായിരുന്നു ആരാധകര്‍.

എന്നാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഇട്ട് കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും അത് നീക്കം ചെയ്യപ്പെട്ടു. അതിന് പിന്നാലെ എന്താണ് തനിക്ക് സംഭവിച്ചതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസ്. തന്റെപേജ് ഹാക്ക് ചെയ്യപ്പെട്ട കാര്യം സ്ഥിരീകരിച്ച് പ്രഭാസ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയുമായി എത്തി.

‘ഹലോ, എന്റെ ഫേസ്ബുക്ക് പേജ് കോംപ്രമൈസ് ചെയ്യപ്പെട്ടിരിക്കുകയാണ്, ടീം ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്’ എന്നായിരുന്നു സ്റ്റോറി. കല്‍കി 2898 എഡി എന്ന ചിത്രം എന്ന ചിത്രത്തിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിച്ച് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News