പ്രഭാസ് ചിത്രം ‘കല്‍ക്കി’ ഇനി ജപ്പാനിൽ റിലീസിന്

kalki

ഇന്ത്യയിൽ തന്നെ മികച്ച പ്രതികരണം ലഭിച്ച സിനിമയായിരുന്നു കൽക്കി. ഇപ്പോഴിതാ പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’ ജപ്പാനിൽ റിലീസിന്. ജപ്പാൻ പുതുവർഷാഘോഷമായ ഷൊഗാത്സു ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് 2025 ജനുവരി 3ന് ആണ് കൽക്കി ജപ്പാനിൽ റിലീസിനെത്തുന്നത്. ‘കൽക്കി’യുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയുള്ള പോസ്റ്റർ എത്തിയിരിക്കുന്നത്. ജപ്പാൻ സിനിമാലോകത്തെ പ്രധാനികളിലൊരാളായ കബാറ്റ കെയ്സൊയുടെ കീഴിലുള്ള ട്വിൻ ചിത്രം ജപ്പാനിൽ വിതരണത്തിനെത്തിക്കുന്നത്.

600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1200 കോടിയിലേറെയാണ് സ്വന്തമാക്കിയത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത് പ്രഭാസ് നായകനായെത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി താരങ്ങളാണ് അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും കൽക്കിയിൽ എത്തി.

ALSO READ: ‘കപ്പേളയ്ക്കുണ്ടായ അവസ്ഥ മുറക്ക് ഉണ്ടാകരുത്, കങ്കുവ കൂടി വന്നാൽ എന്താകുമെന്ന് അറിയില്ല’: മാല പാർവതി

അതേസമയം 2027-ൽ കൽക്കിയുടെ രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്താനായി ഒരുങ്ങുകയാണ്. എപ്പിക്ക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.പോസ്റ്റ് അപ്പോകലിപ്റ്റിക് യുഗത്തെ മിത്തുകളും പുരാണങ്ങളുമായി സംയോജിപ്പിച്ചൊരുക്കിയതായിരുന്നു ഈ ചിത്രം. നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കൽക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here