പ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാറിന് തിരിച്ചടി, കിട്ടിയത് എ സർട്ടിഫിക്കറ്റ്; ഒടുവിൽ കാരണം വ്യക്തമാക്കി ഹോംബാല ഫിലിംസ്

ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാറിന് തിരിച്ചടി. കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യം വെച്ച് യു/എ സർട്ടിഫിക്കറ്റ് പ്രതീക്ഷിച്ചിരുന്ന അണിയറപ്രവർത്തകരെ നിരാശരാക്കിക്കൊണ്ട് എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഹോംബാല ഫിലിംസ് മേധാവി വിജയ് കിരഗന്ദൂരാണ് ഒരഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഹോംബാല ഫിലിംസ് മേധാവി വിജയ് കിരഗന്ദൂർ പറഞ്ഞത്

ALSO READ: ഒരു സ്ത്രീ എന്ന രീതിയില്‍ എന്നെ മനസ്സിലാക്കിയതും, എന്നോട് കാരുണ്യം കാണിച്ചതും എന്റെ പ്രണയിതാവിൻ്റെ ഭാര്യയാണ്; ജോളി ചിറയത്ത്

കുടുംബ പ്രേക്ഷകർ തീയറ്ററുകളിൽ എത്തണമെന്ന് ആഗ്രഹിക്കുന്നതിനാൽ യു/എ സർട്ടിഫിക്കറ്റാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാല്‍‌ ഇപ്പോള്‍ നിയമങ്ങള്‍‌ കുറച്ചുകൂടി ശക്തമാണ്. അതിനാല്‍ തന്നെ ഈ സർട്ടിഫിക്കേഷനിൽ ഞങ്ങൾക്ക് കുഴപ്പമില്ല. അതി തീവ്രമായ ആക്ഷൻ സീക്വൻസുകൾ ഉള്ളതിനാലാണ് സലാറിന് എ സർട്ടിഫിക്കറ്റ് ലഭിച്ചത് എന്നാണ് സെൻസർ ബോർഡ് ഞങ്ങളോട് വിശദീകരിച്ചത്.സിനിമയിൽ അശ്ലീലമായ രംഗങ്ങള്‍ ഒന്നും തന്നെയില്ല.

ALSO READ: ലിജോ ജോസ് പെല്ലിശ്ശേരി ഇത് ചെയ്യാത്തതാണല്ലോ? വാലിബൻ്റെ പുതിയ അപ്‌ഡേറ്റ്; പരീക്ഷണം ഒരുപക്ഷെ തകർത്തേക്കാം എന്ന് ചിലർ

യു/എ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് ചില ഭാഗങ്ങള്‍ വെട്ടാന്‍ നിർദ്ദേശിച്ചു. പക്ഷേ സംവിധായകന്‍ നീൽ അതിന് എതിരായിരുന്നു. അക്രമാസക്തനായ ഒരു മനുഷ്യന്റെ സ്വഭാവസവിശേഷത കാണിക്കുന്ന ചില രംഗങ്ങൾ എടുത്ത് കളഞ്ഞാല്‍ സിനിമയൂടെ മൊത്തം എഫക്ട് തന്നെ അത് നഷ്ടപ്പെടുത്തും. അടുത്തിടെ എ സർട്ടിഫിക്കറ്റ് നേടിയ അനിമലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. എ സർട്ടിഫിക്കേഷൻ സംബന്ധിച്ച് ഞങ്ങള്‍ ചർച്ച ചെയ്തു. വാസ്തവത്തിൽ, എ റേറ്റിംഗ് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുമെന്ന് അവർ പറഞ്ഞത്. ഇതോടെ എ സര്‍ട്ടിഫിക്കറ്റ് എന്ന തീരുമാനത്തില്‍ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News