ആരാധകര്‍ ഒന്നടങ്കം പറയുന്നു വെല്‍ക്കം ‘രാജാ’ ; ‘ദ റിബല്‍ സാബ്’ ഇന്‍ ഹൊറര്‍ ഹ്യൂമര്‍ എന്റര്‍ടെയ്‌നര്‍

ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ലോകത്താകമാനം ചലച്ചിത്ര പ്രേമികളുടെ ഇഷ്ടം സമ്പാദിച്ച പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. താരത്തിന്റെ 45ാം പിറന്നാള്‍ ദിനത്തിലാണ് ആരാധകരെ ആവേശത്തിലാക്കി പുതിയ പോസ്റ്റര്‍ പുറത്തുവന്നത്. സോഷ്യല്‍മീഡിയ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞുവെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് മോഷന്‍ പോസ്റ്റര്‍ വൈറലായിരിക്കുന്നത്. ഒരു റോയല്‍ട്രീറ്റ് ആരാധകര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് മുമ്പ് തന്നെ അണിയറ പ്രവര്‍ത്തരകര്‍ പറഞ്ഞിരുന്നു. മോഷന്‍ പോസ്റ്റര്‍ വന്നതോടെയാണ് സര്‍പ്രൈസ് ഇതാണെന്ന് ഏവര്‍ക്കും മനസിലായത്.

ALSO READ: എക്സ്പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകൾ പിൻവലിക്കണം; കേന്ദ്രത്തിന് കത്തയക്കാൻ സംസ്ഥാനം, മന്ത്രിസഭായോഗ തീരുമാനം

‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനുമായാണ് വേറിട്ട ലുക്കില്‍ പ്രഭാസ് പോസ്റ്ററിലുള്ളത്. മാരുതി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മലയാളിയായ മാളവിക മോഹനാണ്. അതേസമയം ‘ഹാപ്പി ബെര്‍ത്ത്‌ഡേ റിബല്‍ സാബ്’ എന്നെഴുതി കൊണ്ടാണ് പ്രഭാസിന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

‘ദ രാജാ സാബ്’ന്റെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഹൊറര്‍ റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന.തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം 2025 ഏപ്രില്‍ 10-നാണ് റിലീസിനായി ഒരുങ്ങുന്നത്.

ALSO READ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് മികവ് പകരുന്ന നടപടി ആണ് ഡിജിറ്റലൈസേഷന്റെ ഭാഗമായി നടന്നിട്ടുള്ളത്: മുഖ്യമന്ത്രി

പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മാതാവ്. ഒരു റിബല്‍ മാസ് ഫെസ്റ്റിവല്‍ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകരുടെ സാക്ഷ്യം. തമന്‍ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സും കിംഗ് സോളമനും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണനാണ്. ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News