നാടൻ ഗെറ്റപ്പിൽ പ്രഭാസ്; ‘രാജാ സാബ്’ പ്രഖ്യാപിച്ചു

പ്രഭാസിന്റെ അടുത്ത സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. രാജസാബ് എന്നാണ് ചിത്രത്തിന്റെ പേര്. നാടൻ ഗെറ്റപ്പിലാണ് പ്രഭാസ്. കറുത്ത ഷർട്ടും കളർഫുൾ ധോത്തിയും ആണ് പ്രഭാസിന്റെ വേഷം. മാരുതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി പറഞ്ഞു.റൊമാന്റിക് ഹൊറർ ഴോണറില്‍ കഥ പറയുന്ന സിനിമയാണ് രാജാസാബ്.

ALSO READ: ഇന്‍ഡിഗോ പൈലറ്റിന് യാത്രക്കാരന്റെ മര്‍ദ്ദനം

‘ഡൈനോസർ ഇനി ഡാർലിങ് അവതാർ’ എന്ന വിശേഷത്തോടെയാണ് സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് വിഡിയോയും റിലീസ് ചെയ്തത്.മാളവിക മോഹനനും നീതി അഗർവാളുമാണ് നായികമാർ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ആണ് നിർമ്മാണം .രാജാ ഡീലക്സ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര്. പിന്നീടത് രാജാ സാബ് എന്നു മാറ്റുകയായിരുന്നു.

ALSO READ: തനിക്ക് മലയാളം അറിയില്ല, അതിന്റെ പരിമിതി ഉണ്ട്; ലെനയുടെ പുസ്തകം മലയാളത്തിലേക്കും
കഴിഞ്ഞ വർഷം പ്രഭാസിന്റേതായി പുറത്തിറങ്ങിയ സലാർ വമ്പൻ കളക്ഷനാണ് നേടിയത്. പിന്നാലെ പുറത്തിറങ്ങിയ കൽക്കി 2898 എഡി എന്ന സിനിമയുടെ പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത് . ബാഹുബലി എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ റീച്ച് നേടിയ നടനാണ് പ്രഭാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News