എന്നടാ പണ്ണിവെച്ചിറിക്കെ? ആടുജീവിതം ട്രെയിലര്‍ കണ്ട പ്രഭാസിന്റെ പ്രതികരണം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്ലെസ്സി സംവിധാനം ചെയ്ത ‘ആടുജീവിതം’. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാളത്തിന്റെ പാൻ വേൾഡ് ചിത്രമായി കണക്കാക്കാൻ പറ്റുന്ന ഈ സിനിമയുടെ ട്രെയിലര്‍ സിനിമാപ്രേമികളെ ഹരം കൊള്ളിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് പൃഥ്വിരാജിനെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണു സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച.

ALSO READ: യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവം സിനിമയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടില്ല: ചിദംബരം

ആടുജീവിതത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ടാണ് ആശംസയും ആശ്ചര്യവും അറിയിച്ചത്.
“എന്റെ സഹോദരാ, എന്താണ് നിങ്ങള്‍ ചെയ്തുവച്ചിരിക്കുന്നത്. വരദരാജ മന്നാറായ അതേ ആള് തന്നെയാണ് ഇതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആശംസകള്‍ സഹോദരാ. ആടുജീവിതത്തിനായി കാത്തിരിക്കുന്നു. ഒരുപാട് സ്‌നേഹം. ബ്ലോക്ബസ്റ്റര്‍ ലോഡിങ്.” പ്രഭാസ് കുറിച്ചു.

ALSO READ: “ഈയിടെ രണ്ട് മഹാസിനിമകൾ കണ്ട് ചമ്മിയതാണ്”; ‘ഒരു സർക്കാർ ഉല്പന്നം’ സിനിമയെക്കുറിച്ചുള്ള അംബികാസുതന്റെ പോസ്റ്റ്

അതേസമയം പൃഥ്വിരാജ് പ്രഭാസിന് നന്ദി പറയുകയും ചെയ്തു. “താങ്ക്യു ദേവ, വൈകാതെ പോര്‍കളത്തില്‍ കാണാം.” എന്ന് പൃഥ്വിരാജും കുറിച്ചു. പ്രഭാസും പൃഥ്വിരാജും പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറില്‍ ഒരുമിച്ച് എത്തിയിരുന്നു. സാലറിന്റെ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്.

ബെന്യാമിന്റെ പ്രശസ്തമായ ‘ആടുജീവിതം’ നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസ്സി ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കിയത്. മാര്‍ച്ച് 28ന് ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News