റൊമാന്റിക്‌ ഹൊറർ ചിത്രവുമായി പ്രഭാസ്

പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. രാജാസാബിന്റെ പോസ്റ്റർ ആണ് പൊങ്കൽ, സംക്രാന്തി ഉത്സവദിനത്തോട് അനുബന്ധിച്ച് അപ്ഡേറ്റ് ചെയ്തത്. വർണ്ണശബളമായ പോസ്റ്ററാണ് റിലീസ് ചെയ്‌തിരിക്കുന്നത്.

കറുത്ത ഷർട്ടും കളർഫുൾ മുണ്ടും ധരിച്ച് ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ പ്രഭാസിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്. മാരുതിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

ALSO READ: സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലം; ഫറോക് പാലം ഇനി മിന്നിത്തിളങ്ങും

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജിവിശ്വപ്രസാദ് ആണ് സിനിമ നിർമിക്കുന്നത്. രാജാ സാബ് എന്ന ടൈറ്റിൽ കഥാപാത്രമായി പ്രഭാസ് എത്തുന്ന ചിത്രത്തിന്റെ വിവേക് ​​കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്. പി ആർ ഓ ആയിട്ട് പ്രതീഷ് ശേഖർ ആണെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News