‘ബുജ്ജി’ – ദി ഫ്യൂച്ചറിസ്റ്റിക് വെഹിക്കിളിനെ അനാച്ഛാദനം ചെയ്ത് പ്രഭാസ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’യിലെ ഏറ്റവും പുതിയ കഥാപാത്രത്തിന്റെ വിവരങ്ങള്‍ ഹൈദരാബാദില്‍ വച്ചു നടന്ന ചടങ്ങില്‍ സൂപ്പര്‍ താരവും ചിത്രത്തിലെ നായകനുമായ പ്രഭാസ് പുറത്തുവിട്ടു. ‘ബുജ്ജി’ എന്ന് പേരിട്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് വാഹനത്തിന്റെ കാരക്ടര്‍ ടീസര്‍ 20,000 ആരാധകര്‍ പങ്കെടുത്ത ചടങ്ങിലാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ ഉറ്റ ചങ്ങാതിയാണ് ഫ്യൂച്ചറിസ്റ്റിക്ക് വാഹനമായ ബുജ്ജി. ബുജ്ജിയും ഭൈരവയും ഒരു മിഷനു വേണ്ടി ഒരുമിച്ച് യാത്രചെയ്യുന്നതും, അവരുടെ സംഭാഷണങ്ങളും മറ്റും അടങ്ങിയ ടീസറില്‍ ബുജ്ജിയോട് ‘ലവ് യു ബുജ്ജി’ എന്നാണ് ഭൈരവ പറയുന്നത്.

തുടക്കത്തില്‍ ഒരു കൊച്ചു റോബോട്ട് ആയി അവതരിപ്പിച്ച ബുജ്ജിയെ പിന്നീട് ഒരു അത്യാധുനിക വാഹനരൂപത്തിലേക്ക് മാറ്റിക്കൊണ്ടാണ് പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ ടീസറില്‍ കടന്നുവരുന്നത്. ഒരു ചുമര്‍ ഇടിച്ചുതകര്‍ത്തുകൊണ്ട് കടന്നുവരുന്ന ബുജ്ജിയും ഭൈരവയും പ്രേക്ഷകരെ അതിശയിപ്പിച്ചു. ചിത്രത്തില്‍ ഭൈരവയും ബുജ്ജിയും തമ്മിലുള്ള സുഹൃദ്ബന്ധം എത്ര ആഴമുള്ളതാണെന്നും ടീസര്‍ വെളിപ്പെടുത്തുന്നുണ്ട്.

ALSO READ:ദക്ഷിണ കേരള മഹായിടവകയുടെ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികള്‍ ചേരിതിരിഞ്ഞ് തര്‍ക്കം

സംവിധായകന്‍ നാഗ് അശ്വിന്‍, നിര്‍മ്മാതാക്കളായ സി. അശ്വിനി ദത്ത്, സ്വപ്ന ദത്ത് ചലസാനി, പ്രിയങ്ക ദത്ത് ചലസാനി എന്നിവരും നടന്‍ പ്രഭാസിനൊപ്പം വേദിയില്‍ സന്നിഹിതരായിരുന്നു. ഇരുപതിനായിരത്തോളം പ്രേക്ഷകരും മാധ്യമങ്ങളും നാഴികക്കല്ലായ ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ‘കല്‍ക്കി 2898 എഡി’യുടെ പ്രൊമോഷണല്‍ പരിപാടികള്‍ ഏറെ വ്യത്യസ്തവും ഗംഭീരവുമാണെന്നത് അഭിനന്ദനീയമായ കാര്യമാണ്. പൊതുവെ റിലീസിനടുപ്പിച്ച് നടത്താറുള്ള ഇത്തരം ചടങ്ങുകള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ബുജ്ജിയെ അവതരിപ്പിച്ചുകൊണ്ട് റിലീസിന് ആഴ്ചകള്‍ മുന്‍പുതന്നെ ആരംഭിച്ചുകഴിഞ്ഞു.

അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍, ദിശാ പടാനി എന്നിവരുള്‍പ്പെടെയുള്ള വലിയൊരു താരനിര തന്നെ കല്‍ക്കിയുടെ കല്‍ക്കിയുടെ ഭാഗമാണ്. ഇതിഹാസങ്ങളില്‍ ഊന്നിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം ജൂണ്‍ 27-ന് വിവിധഭാഷകളില്‍ തിയേറ്ററുകളിലെത്തും.

ALSO READ:കൊല്ലത്ത് അന്തര്‍സംസ്ഥാന ബൈക്ക് മോഷണ സംഘം പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News