50-ാം വയസില്‍ അച്ഛനായതിന്‍റെ ആനന്ദം; ശേഷം പെണ്‍കുഞ്ഞുമായി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് പ്രഭുദേവ

തന്റെ കുഞ്ഞുമായി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പ്രഭുദേവയും ഭാര്യ ഹിമാനിയും. തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വേണ്ടിയാണ് ഒരു മാസം പ്രായമായ കുഞ്ഞുമായി ഇരുവരും എത്തിയത്.

കുഞ്ഞിന്റെ മുഖം ക്യാമറകളില്‍ കാണാത്ത വിധം തുണിയില്‍ മൂടിയാണ് പ്രഭുദേവയുടെ ഭാര്യ ഹിമാനി കുട്ടിയെ എടുത്തിരുന്നത്. തിരുപ്പതിയിലെ വിഐപി ക്യൂവില്‍ നിന്ന് പ്രഭുദേവയും ഭാര്യയും കുഞ്ഞും ദര്‍ശനം നടത്തിയതിന്റെ വീഡിയോകളും ഫോട്ടോകളും ഇതിനകം വൈറലാണ്.

Also Read : നടന്‍ വിനായകന്റെ ഫ്‌ലാറ്റില്‍ ആക്രമണം നടത്തിയ സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കി

2020 സെപ്റ്റംബറില്‍ ആയിരുന്നു ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയുമായുള്ള പ്രഭുദേവയുടെ വിവാഹം. പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അടുത്തിടെയാണ് പ്രഭുദേവ വീണ്ടും അച്ഛനായത്.

‘അതെ, അത് സത്യമാണ്. ഈ പ്രായത്തില്‍ (50) ഞാന്‍ വീണ്ടുമൊരു അച്ഛന്‍ ആയിരിക്കുന്നു. ഏറെ സന്തോഷവും പൂര്‍ണ്ണതയും തോന്നുന്നു’. പ്രഭുദേവയുടെ കുടുംബത്തിലെ ആദ്യത്തെ പെണ്‍കുട്ടിയാണ്. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി ജോലി താന്‍ വെട്ടിക്കുറയ്ക്കുകയാണ്. ‘ജോലി ഞാന്‍ ഇതിനകം തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്ന് തോന്നുന്നു. ഓട്ടമായിരുന്നു. അത് മതിയാക്കുകയാണ് ഇപ്പോള്‍. കുടുംബത്തിനും മകള്‍ക്കുമൊപ്പം ഇനി കൂടുതല്‍ സമയം ചെലവഴിക്കണം’, കുഞ്ഞുണ്ടായപ്പോള്‍ പ്രഭുദേവ ടൈംസ് ഓഫ് ഇന്ത്യയോട് അന്ന് പറഞ്ഞത് ഇപ്രകാരമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News