ചുളുവിൽ കൊമ്പൻമാർ സ്വന്തമാക്കിയത്  ഇന്ത്യൻ ഫുട്ബോളിലെ വമ്പനെ

ചുളുവിൽ കൊമ്പൻമാർ സ്വന്തമാക്കിയത്  ഇന്ത്യൻ ഫുട്ബോളിലെ വമ്പനെഅടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പ് തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ ഫുട്ബോളിലെ വലിയ പേരായ പ്രബീർ ദാസിനെ അടുത്ത സീസണിലേക്കായി ടീമിൽ എത്തിച്ചിരിക്കുകയാണ് കേരളാ കൊമ്പൻമാർ. ഫ്രീ ട്രാൻസ്ഫറിലൂടെയാണ് താരത്തെ ബ്ലാസ്റ്റഴ്സ് സ്വന്തമാക്കിയത്. ട്രാൻസ്ഫർ നടപടികൾ പൂർത്തിയായതായി ക്ലബ് വ്യാഴാഴ്ച അറിയിച്ചു.

Also Read: ‘നീതി തേടി അന്തരാഷ്ട്ര ഫെഡറഷന്‍ വരെ പോകും; ഗുസ്തി താരങ്ങളെ പരാജയപ്പെടാന്‍ അനുവദിക്കില്ല’: രാകേഷ് ടിക്കായത്ത്

അതേ സമയം, താരത്തെ ടീമിലെത്തിക്കാൻ ഒരു തരത്തിലുള്ള ട്രാൻഫർ തുകയും ബ്ലാസ്റ്റേഴ്സ് മുടക്കിയിട്ടില്ല. മൂന്ന് വർഷത്തെ കരാറിലാണ് താരം ബെംഗളൂരുവിൽ നിന്നും ബ്ലാസ്റ്റഴ്സിലെത്തിയത്. കഴിഞ്ഞ സീസണിൽ 20 മത്സരങ്ങളിൽ താരം ബെംഗളൂരുവിന് വേണ്ടി കളത്തിലിറങ്ങി.

Also Read: അണ്ടർ 20 ലോകകപ്പ്: അർജൻ്റീനയെ തകർത്ത് നൈജീരിയ

ബെംഗളൂരുവിൽ എത്തും മുമ്പ് എടികെ കൊൽക്കത്തക്ക് വേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. നിലവിൽ താരത്തിന് രണ്ട് വർഷം കൂടി ബാക്കിയുണ്ടായിരുന്നു. ഇതു വരെ 106 ഐഎസ്എൽ മത്സരങ്ങൾ കളിച്ച പ്രബിർ ദാസ് ഡൽഹി ഡൈനാമോസിനും എഫ് സി ഗോവക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration