അധികാരത്തില്‍ ഇരുന്നവരല്ല ജനങ്ങളാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളതെന്ന് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത. ജനങ്ങളെ ഭയപ്പെടുത്തി അധിക കാലം മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ നരേന്ദ്ര മോദിക്കും ബി ജെ പിക്കും നല്‍കിയതെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
ALSO READ: പണിമുടക്കി വാട്‌സ്ആപ്പ്; എക്‌സില്‍ പരാതിയുമായി ഉപഭോക്താക്കള്‍
ജനങ്ങളും രാജ്യവും ഏത് ദിശയിലേക്ക് സഞ്ചരിക്കണം എന്ന നിര്‍ണായക ഘട്ടത്തിലാണ് നാം നില്‍ക്കുന്നതെന്ന് പ്രബീര്‍ പുരകായസ്ത ചൂണ്ടിക്കാട്ടി. അടിയന്തിരാവസ്ഥയെ പോലും എതിര്‍ക്കാന്‍ ധൈര്യം കാണിച്ചത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ ചിന്തിക്കുന്നതു പോലെയല്ല ഭക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: തോട്ടം തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണം; മന്ത്രി വി ശിവൻകുട്ടി
തുടര്‍ന്ന് എഴുത്തും പ്രതിരോധവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍, പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗീതാ ഹരിഹരന്‍ എന്നിവരും സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here