പ്രബോധ് ടിര്‍ക്കി കോൺഗ്രസിലേക്ക്; അംഗത്വം സ്വീകരിച്ചു

മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലെ കോണ്‍ഗ്രസ് ഭവനിലെത്തി ടിർക്കി അംഗത്വം സ്വീകരിച്ചു. ഒഡിഷ പിസിസി അധ്യക്ഷന്‍ ശരത് പട്‌നായക്, കോണ്‍ഗ്രസ് സംസ്ഥാന വക്താവ് എ ചെല്ലകുമാര്‍, ജട്‌നി എംഎല്‍എ സുരേഷ് റൂട്രെ, ഒഡിഷ കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി തലവന്‍ ബിജയ് പട്‌നായക് അടക്കം പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

ഇന്ത്യന്‍ ഹോക്കിയുടെ ഏറ്റവും തിളക്കമുള്ള മുഖങ്ങളില്‍ ഒന്നാണ് പ്രബോധ് ടിര്‍ക്കി. ഇന്ത്യയുടെ സബ് ജൂനിര്‍, ജൂനിയര്‍, എ ടീമുകളിലൂടെ കളിച്ച് സീനിയര്‍ ടീമിലെത്തിയ അദ്ദേഹം ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 161 രാജ്യന്തര മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. രണ്ട് ഗോളുകളും നേടി.

Also Read: തിരുവനന്തപുരത്ത് നാല് വയസുകാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

2007ല്‍ ചെന്നൈയില്‍ നടന്ന ഏഷ്യാ കപ്പില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു ടിര്‍ക്കി. 2010ലെ ഏഷ്യന്‍ ഗെയിംസ് വെങ്കലം, 2007ലെ സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ വെങ്കലം, 2007ലെ ചാമ്പ്യന്‍സ് ചാലഞ്ച് ട്രോഫി വെങ്കല നേട്ടങ്ങളിലും പങ്കാളിയായി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തല്‍സാര മണ്ഡലത്തില്‍ നിന്നു മത്സരിക്കാനാണ് ടിര്‍ക്കി ലക്ഷ്യമിടുന്നത്. നിരവധി ദേശീയ, രാജ്യാന്തര താരങ്ങളെ സംബന്ധിച്ച ഹോക്കിയുടെ കളിത്തൊട്ടിലാണ് തല്‍സാര. ഈ മണ്ഡലത്തില്‍ നിലവില്‍ ബിജെപിയാണ് വിജയിച്ചത്. നേരത്തെ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്നു. ഈ സീറ്റ് ടിര്‍ക്കിയിലൂടെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനു.

അതേസമയം, തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നു ടിര്‍ക്കി വ്യക്തമാക്കി. മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധവും മുന്‍ ക്യാപ്റ്റനെ പാര്‍ട്ടിയോടു അടുപ്പിച്ചു.

Also Read: മട്ടൻ ബിരിയാണിയിൽ മട്ടൻ പീസില്ല, കല്യാണപന്തിയിൽ കൂട്ടത്തല്ല്; വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News