ഒന്ന് കെട്ടിപിടിച്ചോട്ടെ എന്ന് ചോദിച്ചു, എനിക്കത് കിട്ടി: മമ്മൂട്ടിയെ അഭിനന്ദിച്ച് നടി പ്രാചി തെഹ്‍ലാന്‍

സംസ്ഥാന സര്‍ക്കാരിന്‍റെ എട്ട് അവാര്‍ഡുകളാണ് മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി നേടിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിയെ തേടി പുരസ്കാരം എത്തിയത്. അഭിനയ രംഗത്ത് അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോ‍ഴും മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര അഭിനേതാക്കളെല്ലാം അത്ഭുതത്തോടെയാണ് അദ്ദേഹത്തിന്‍റെ അഭിനയത്തെ നോക്കിക്കാണുന്നത്.

ALSO READ: മോൻസ് ജോസഫ് എം എൽ എയുടെ പേരില്‍ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്, പണം തട്ടാന്‍ ശ്രമം

അവാര്‍ഡിന്‍റെ തിളക്കത്തില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ അഭിനന്ദനമറയിച്ച് സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവര്‍ രംഗത്തെത്തിയിരുന്നു. കൈരളി ടി വിയും അദ്ദേഹത്തിന് മധുരം നല്‍കി അഭിനന്ദിച്ചിരുന്നു.ഇപ്പോ‍ഴിതാ മ്മൂട്ടി നായകനായ മാമാങ്കത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ടി പ്രാചി തെഹ്‍ലാന്‍ അദ്ദേഹത്തെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.  മമ്മൂട്ടിക്കൊപ്പമുള്ള  ചിത്രവും സോഷ്യല്‍ മീഡിയയില്‍ അവര്‍ പങ്കുവെച്ചു.

“നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ഫാന്‍ മൊമന്‍റ്. കൊച്ചിയില്‍ ഉള്ളപ്പോള്‍ അദ്ദേഹത്തെ ഒന്ന് ചെന്ന് കണ്ട് അഭിനന്ദനം അറിയിക്കാതിരിക്കുന്നത് എങ്ങനെ? അദ്ദേഹത്തിന്റെ അടുത്ത് ആയിരിക്കുമ്പോള്‍ നമ്മുടെ ചുണ്ടില്‍ നിന്ന് പുഞ്ചിരി മായില്ല. അദ്ദേഹത്തോട് ഒരു ആരാധനയോടെയാവും നമ്മള്‍ നില്‍ക്കുക. ഒരു ഹ​ഗ് ഞാന്‍ ചോദിച്ചു. എനിക്കത് കിട്ടുകയും ചെയ്തു”, ചിത്രത്തിനൊപ്പം പ്രാചി ട്വിറ്ററില്‍ കുറിച്ചു.

ALSO READ: ദൈവം തന്ന സൗന്ദര്യമാണ് എന്‍റേത്, സർജറികൾ ഞാൻ ചെയ്തിട്ടില്ല: കുഴപ്പം എന്‍റെ വസ്ത്രത്തിനല്ല മറ്റുള്ളവരുടെ നോട്ടത്തിനാണെന്ന് ഹണി റോസ്

&

nbsp;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News