പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാനാവില്ല: സുപ്രീം കോടതി

കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്‍കാനാവില്ലെന്ന അറിയിപ്പുമായി സുപ്രീം കോടതി. അഭിഭാഷകവൃത്തി മാഹാത്മ്യമുള്ള തൊഴിലാണെന്നും ഒരു അഭിഭാഷകന് താനൊരു ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ ആണെന്ന് പറയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകന്‍ മറ്റൊരു ജോലി ചെയ്യാന്‍ പാടില്ലെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടം. ഇതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി നോട്ടീസയച്ചു.

ALSO READ:തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെഎസ്‌യുവിന്റെ കലാപ ആഹ്വാനം: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധവുമായി എസ്എഫ്‌ഐ

ബി.ജെ.പി. മുന്‍ എം.പി. ബ്രിജ് ഭൂഷണിനെതിരായ ക്രിമിനല്‍ മാനനഷ്ട കേസ് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അഭിഭാഷകനായ മുഹമ്മദ് കമ്രാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട് അറിയിച്ചത്. അഭിഭാഷകനായ താന്‍ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണെന്ന് കമ്രാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കമ്രാന് ഒന്നുകില്‍ അഭിഭാഷകനായോ അല്ലെങ്കില്‍ ഫ്രീ ലാന്‍സ് മാധ്യമ പ്രവര്‍ത്തകനായോ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ALSO READ:പ്രസവാവധി കഴിഞ്ഞപ്പോൾ ​ഗർഭിണിയായി; യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News