പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രദീപ് സർക്കാർ (68) അന്തരിച്ചു. പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. പരിണിത, ലഗാ ചുനാരി മേ ദാഗ്, മർദാനി, ഹെലികോപ്റ്റർ ഈല തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. ആരോഗ്യം മോശമായതിനെ തുടർന്ന് പ്രദീപ് ഡയാലിസിസിന് വിധേയനായിരുന്നു.

കഴിഞ്ഞ ദിവസം ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നാലിന് സാന്താക്രൂസിലെ ശ്മശാനത്തിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News