പ്രഗ്നാനന്ദയ്ക്ക് മുന്നില്‍ ലോക ചാമ്പ്യന്‍ കീഴടങ്ങി;  വിശ്വനാഥന്‍ ആനന്ദിനെയും പിന്നിലാക്കി, ഇനി ഇന്ത്യയുടെ നമ്പര്‍ വണ്‍ താരം

2024ലെ ആദ്യ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റില്‍ വിജയവുമായി ഇന്ത്യന്‍ യുവ താരം പ്രഗ്നാനന്ദ. നെതര്‍ലന്റ്‌സിലെ വിജ് ആന്‍ സീയില്‍ നടക്കുന്ന ടാറ്റ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യനെയാണ് ഇന്ത്യന്‍ താരം ആര്‍. പ്രഗ്നാനന്ദ തോല്‍പ്പിച്ച്. നാലാം റൗണ്ട് പോരാട്ടത്തിലാണ് ചൈനീസ് താരം ഡിങ്ങ് ലിറനെ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ചെസ് താരമെന്ന നേട്ടമാണ് കൗമാര താരം സ്വന്തമാക്കിയിരിക്കുന്നത്.

ALSO READ:  ഹയർ സെക്കന്ററി മോഡൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ആദ്യ റൗണ്ടുകളിലെല്ലാം സമനിലയിലായിരുന്നു മത്സരങ്ങള്‍. ആദ്യ നാലു റൗണ്ടുകളില്‍ ഇന്ത്യന്‍ താരത്തിന്റെ ആദ്യവിജയമാണിത്. മാത്രമല്ല അഞ്ചു തവണ ലോക ചാമ്പ്യനായ ഇന്ത്യന്‍ താരം വിശ്വനാഥന്‍ ആനന്ദിന്റെ ഫിഡെ റേറ്റിംങ്ങും പ്രഗ്നാനന്ദ മറികടന്നു. 2748.3 ആണ് പ്രഗ്നാനന്ദയുടെ ഫിഡെ റേറ്റിംങ്ങ്. ആനന്ദിന്റെത് 2748ആണ്.

ALSO READ: മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരു സൈനികൻ കൊല്ലപ്പെട്ടു

ലോക ചെസ് റാങ്കിംങ്ങില്‍ പതിനൊന്നാം സ്ഥാനത്തുള്ള പ്രഗ്നാനന്ദ ചൈനീസ് താരവുമായുള്ള മത്സരത്തിന് ശേഷം കരുത്തരായ താരങ്ങളെ പരാജയപ്പെടുത്തുന്ന എപ്പോഴും പ്രത്യേകതയുള്ള ഒന്നാണെന്നാണ് പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷത്തേത് പോലെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചെന്നും താരം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇരുവരും ഒന്നിച്ചുവന്നപ്പോള്‍ നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്ക്കായിരുന്നു വിജയം. ഇതോടെ വിശ്വനാഥന്‍ ആനന്ദിനുശേഷം നിലവിലെ ലോകചാമ്പ്യനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാനും പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News