ആ സമ്മാനം മാതാപിതാക്കളുടെ ഏറെക്കാലത്തെ സ്വപ്‌നം നിറവേറ്റി, ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി അറിയിച്ച് പ്രഗ്നാനന്ദ

ചെസ് ലോകകപ്പ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനോട് ടൈ ബ്രേക്കറിൽ പൊരുതി കീഴടങ്ങിയ പ്രഗ്നാനന്ദയെ ഇന്ത്യയുടെ അഭിമാനമായിട്ടാണ് ഓരോ മനുഷ്യരും കാണുന്നത്. അതുകൊണ്ട് തന്നെ മത്സര ശേഷം പ്രഗ്നാനന്ദയ്ക്ക് ആനന്ദ് മഹീന്ദ്ര നൽകിയ വിലപ്പെട്ട സമ്മാനത്തിന്റെ കാര്യവും ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ തനിക്ക് നൽകിയ സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട്
പ്രഗ്നാനന്ദ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ: ലോകത്തിലെ ഏറ്റവും മലിനമായ നഗരം ദില്ലി; എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് പുറത്ത്

പ്രഗ്നാനന്ദയ്ക്ക് താൻ ഒരു സമ്മാനം നല്കാൻ പോകുന്നുവെന്ന് ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചിരുന്നു. തുടർന്നാണ് കുട്ടികളെ ചെസ്സിലേക്ക് കൊണ്ടുവരാൻ മാതാപിതാക്കളെ പ്രേരിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതിന്റെ ഭാഗമായി പ്രഗ്നാനന്ദയുടെ മാതാപിതാക്കളായ രമേശ് ബാബു, നാഗലക്ഷ്മി എന്നിവർക്ക് എക്സ്.യു.വി 400 ഇലക്ട്രിക് വാഹനം സമ്മാനിക്കാൻ തീരുമാനിച്ചത്.

ALSO READ: തൃശൂരില്‍ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

ആനന്ദ് മഹീന്ദ്ര സാർ നൽകിയ വിലപ്പെട്ട സമ്മാനത്തിലൂടെ തന്റെ മാതാപിതാക്കളുടെ ദീർഘകാല സ്വപ്നം യാഥാർഥ്യമായെന്നാണ് ആർ പ്രഗ്നാനന്ദ പറഞ്ഞത്. തന്റെ മാതാപിതാക്കളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഇലക്ട്രിക് കാർ എന്നും ആ സ്വപ്നം യാഥാർഥ്യമായിരിക്കുകയാണെന്നും ആനന്ദ് മഹീന്ദ്ര സാറിനോട് നന്ദി പറയാൻ വാക്കുകളില്ലെന്നും താരം എക്സിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News