ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ദൗത്യം അരംഭിച്ചു കഴിഞ്ഞു. ചന്ദ്രയാന്‍റെ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം തുടങ്ങി. ചന്ദ്രനില്‍ നിന്നുള്ള പുതിയ ചിത്രങ്ങളും പകര്‍ത്തിക്കഴിഞ്ഞു. ലാന്‍ഡര്‍ ചന്ദ്രന്‍റെ പ്രതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പ്രഗ്യാന്‍ റോവര്‍ മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ലാന്‍ഡര്‍ മൊഡ്യൂള്‍ പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് ഓണ്‍ ചെയ്തതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഒരു ലൂണാര്‍ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമാണ് റോവര്‍ പര്യവേഷണം നടത്തുക. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക.
ALSO READ: പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന് യുവാവ്; അറസ്റ്റ്
സെക്കന്‍ഡില്‍ ഒരു സെന്റിമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ നാവിഗേഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകള്‍ സ്‌കാന്‍ ചെയ്യും. ചന്ദ്രന്‍റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവര്‍ 14 ദിവസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം.
ALSO READ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: പ്രഗ്നാനന്ദയുടെയും മാഗ്നസ് കാൾസണ്‍ന്‍റെയും സമ്മാനത്തുക അറിയാമോ?
ഈ പതിനാല് ദിനങ്ങളില്‍ റോവര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ ശാസ്ത്രജ്ഞര്‍ ലാന്‍ഡറില്‍ നിന്നും ലോവറില്‍ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളില്‍ നിന്നും വരുന്ന ഡാറ്റാ വിശകലനം ചെയ്യാന്‍ തുടങ്ങും. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനില്‍ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തില്‍ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാന്‍ മൂന്ന് പേടകം പഠിക്കുക.
Here is how the Lander Imager Camera captured the moon’s image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here