പ്രജ്വല്‍ രേവണ്ണ അര്‍ദ്ധരാത്രിയോടെ തിരികെയെത്തും? ടിക്കറ്റ് വിവരങ്ങള്‍ പുറത്ത്

ജെഡിഎസ് എംപിയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണ ബെംഗളുരുവിലേക്ക് തിരികെയെത്തുമെന്ന് റിപ്പോര്‍ട്ട്.

മുണിച്ച് – ബെംഗളുരു ലുഫ്താന്‍സ എയര്‍ലൈന്‍സ് ടിക്കറ്റ് വിവരങ്ങളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നാളെ രാവിലെ 12.30ഓടെ ഇന്ത്യയിലെത്തുന്ന വിമാനത്തില്‍ ബിസിനസ് ക്ലാസ് യാത്രികനായി രേവണ്ണയുടെ പേരുമുണ്ട്.

ALSO READ:  പന്തീരാങ്കാവ് ഗാർഹിക പീഡനം; ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം പിൻമാറിയത് പ്രതിയുടെ സ്വഭാവ വൈകൃതങ്ങൾ മൂലം

ജര്‍മനയിലേക്ക് കടക്കുന്ന ദിവസം തന്നെ രേവണ്ണ ബുക്ക് ചെയ്ത ടിക്കറ്റാണ് ഇതെന്നാണ് വിവരം. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തലേദിവസമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. അതേസമയം കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം വിമാനത്താവളം അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. രേവണ്ണയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് രേവണ്ണയ്‌ക്കെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഹസന്‍ ലോക്‌സഭാ സീറ്റ് സ്ഥാനാര്‍ത്ഥിയാണ് രേവണ്ണ. ഇതേതുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

ALSO READ:  സുപ്രീം കോടതി വിധി സ്വാഗതാർഹം; സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വികൃതമായ മാതൃകയാണ് പ്രബീർ പുർകായസ്തയുടെ അറസ്റ്റ്: ഡോ. ജോൺ ബ്രിട്ടാസ് എംപി

ഇത്തരത്തില്‍ ഒരു കേസില്‍ രേവണ്ണയുടെ പിതാവ് എച്ച്ഡി രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News