ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ അറസ്റ്റില്‍

ലൈംഗിക പീഡനക്കേസില്‍ പ്രജ്വൽ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ അറസ്റ്റില്‍. 27-കാരനായ ജെഡിഎസ് പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് സൂരജ് രേവണ്ണയുടെ അറസ്റ്റ്.

Also read:‘ഇവിടെയെന്ത് ലോക ചാമ്പ്യന്മാർ’, അവര് കിടിലൻ ടീമാണ് ആശാനേ; ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ: ഇത് ചരിത്രം

കേസിനാസ്പദമായ സംഭവം നടന്നത് ജൂണ്‍ 16-നാണ്. പീഡനം നടന്നത് സൂരജിന്റെ ഫാം ഹൗസില്‍ വെച്ചാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു. തന്നെ ഫാം ഹൗസിലേക്ക് ക്ഷണിച്ച സൂരജ് പിന്നീട് ബലമായി ചുംബിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം. പീഡനത്തിനോട് സഹകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ രാഷ്ട്രീയമായി വളരാന്‍ സഹായിക്കാമെന്നും സൂരജ് പറഞ്ഞതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം വ്യാജമാണെന്നാണ് സൂരജ് രേവണ്ണയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News