പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും ലൈംഗിക പീഡന കേസ്; പ്രതി സ്ഥാനത്ത് മുന്‍ ബിജെപി എംഎല്‍എയും

കര്‍ണാടക പൊലീസിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമ് മുന്‍ ഹസന്‍ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാലാമത്തെ ലൈംഗികപീഡന  കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് ലൈംഗിക പീഡന കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് അടുത്ത കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ALSO READ:  രാമക്ഷേത്രത്തിലെ ചോര്‍ച്ച; ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി മാപ്പ് പറയണം: സുബ്രഹ്മണ്യന്‍ സ്വാമി

ഈ കേസില്‍ മുന്‍ ബിജെപി എംഎല്‍എ പ്രീതം ഗൗഡയും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. പ്രജ്വല്‍ രേവണ്ണ വീഡിയോ കോളില്‍ റെക്കോര്‍ഡ് ചെയ്ത ഇരയുടെ ചിത്രങ്ങള്‍ പങ്കുവച്ചെന്ന കുറ്റമാണ് മുന്‍ ബിജെപി എംഎല്‍എ പ്രീതം ഗൗഡ, കിരണ്‍, ശരത് എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ALSO READ:  ലോക്‌സഭയില്‍ ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി എംപിമാര്‍; സംഭവം ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്കിടെ

അതേസമയം പ്രജ്വലിന്റെ മൂത്ത സഹോദരന്‍ സൂരജ് രേവണ്ണയെ പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News