കര്‍ണാടകയിലെ ഹസന്‍ എംപി പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും ലൈംഗിക ആരോപണ കേസ് അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മുന്നില്‍ മെയ് 31ന് ഹാജരാകുമെന്നും അറിയിച്ചു.
രാജ്യംവിട്ട് ഒരു മാസത്തിന് ശേഷമാണ് ഇയാള്‍ ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിലൂടെയാണ് തിരിച്ചുവരുന്നതിനെ കുറിച്ച് ഇയാള്‍ പ്രതിപാദിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച മെയ് 31ന് പത്തു മണിക്ക് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകും. അന്വേഷണവുമായി സഹകരിക്കും. കോടതിയില്‍ വിശ്വാസമുണ്ട്. തനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങളില്‍ നിന്നും പുറത്തുവരുമെന്ന ആത്മവിശ്വാസ തനിക്കുണ്ടെന്നുമാണ് രേവണ്ണയുടെ അവകാശവാദം. തന്റെ കുടുംബത്തോടെ ക്ഷമാപണം നടത്തണെന്നും വീഡിയോയില്‍ രേവണ്ണ പറയുന്നുണ്ട്.
ALSO READ:സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ ശക്തമായ മഴ പെയ്തേക്കും
ലൈംഗിക ആരോപണ കേസില്‍ പ്രതിയായ കര്‍ണാടക എംപിയും ലോകസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ട് റദ്ദാക്കുന്നതില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ണാടക ആഭ്യന്തര മന്ത്രി രംഗത്തെത്തി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. പ്രജ്വലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു.
#WATCH | In a self-made video, JDS MP Prajwal Revanna says, “I will appear before SIT on 31 May.”
He said, “…When elections were held on 26th April, there was no case against me and no SIT was formed, my foreign trip was pre-planned. I came to know about the allegations while… pic.twitter.com/7Rt5b0Opi4
— ANI (@ANI) May 27, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here