ലൈംഗികാതിക്രമ പരാതി; പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്ത് ജെഡിഎസ്

ലൈംഗികാതിക്രമ പരാതിയിന്മേൽ ജെ ഡി എസ് എംപി പ്രജ്വൽ രേവണ്ണയ്ക്ക് സസ്പെൻഷൻ. ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി നൽകിയ പരാതിയിന്മേലാണ് നടപടി. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് പ്രജ്വലിനെ സസ്‌പെൻഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലയളവ് എസ്‌ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചത്.

Also Read: കെഎസ്ഇബി ലോഡ് ഷെഡ്ഡിങ് ആവശ്യപ്പെട്ടിട്ടില്ല; വൈദ്യുതി ഉപയോഗിക്കുന്നതിൽ ജനങ്ങൾ സ്വയം നിയന്ത്രണത്തിലേക്ക് കടക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി

പ്രജ്വലിനും പിതാവ് രേവണ്ണയ്ക്കുമെതിരെ പീഡനക്കേസ് വന്നതോടെ വലിയ പ്രതിഷേധങ്ങൾക്കാണ് പാർട്ടിക്കുള്ളിൽ വഴി തെളിച്ചിരിക്കുന്നത്. ഇരുവരെയും പുറത്താക്കണമെന്ന് എം.എല്‍.എ.മാര്‍ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് നടപടിയെടുത്തത്. മുൻപ് പ്രജ്വലിന്റേതെന്ന് പറയുന്ന 2500 ലധികം അശ്ലീല വീഡിയോകളാണ് പുറത്തിറങ്ങിയത്. ഇത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Also Read: മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ജോര്‍ദാനില്‍; അന്താരാഷ്ട്ര സഹകരണ കോണ്‍ഗ്രസ് സമാപിച്ചു

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെ ഡി എസ് എൻഡിഎ സഖ്യത്തിനോട് ചേർന്നെങ്കിലും വിഷയത്തിൽ ബിജെപി ഇപ്പോഴും മൗനം പാലിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News