എസ്‌ഐടി ഈസ് വെയ്റ്റിംഗ്… പ്രജ്വല്‍ രേവണ്ണയ്ക്ക് രക്ഷയില്ല, അന്വേഷണ സംഘത്തിന്റെ കൈയ്യില്‍ തെളിവുകളുടെ കൂമ്പാരം

ഹസന്‍ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള മൂന്നു ലൈംഗിക ആരോപണ കേസുകള്‍ അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നിരവധി തെളിവുകള്‍ കണ്ടെത്തിയിട്ടാണ് ഇയാളുടെ വരവിനായി കാത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മെയ് 31ന് ഇയാള്‍ ഇന്ത്യയിലേക്ക് തിരികെ എത്തുമെന്നാണ് വിവരം.

ALSO READ: ജമ്മു കശ്മീരില്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് 15 പേര്‍ക്ക് ദാരുണാന്ത്യം; 20ലധികം പേര്‍ക്ക് പരിക്ക്

പ്രജ്വല്‍ രേവണ്ണ രണ്ടാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്നത്. ഇയാള്‍ക്കെതിരെ അറസ്റ്റ്  വാറണ്ട് ഉള്ളതിനാല്‍ എസ്‌ഐടി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഇക്കാര്യം കര്‍ണാടക ആഭ്യന്തരമന്ത്രി രാമേശ്വര സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ ഇയാളുടെ അറസ്റ്റ് നടക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

ALSO READ: ഗൂഗിൾ മാപ്പ് കൊണ്ട് തോട്ടിലിടുമോ എന്ന പേടിയാണോ..? യാത്ര ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ലുഫ്താന മ്യുണിക്ക് – ബെംഗളുരു ഫ്‌ളൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്ത രേവണ്ണ ബെംഗളുരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയ് 31ന് രാവിലെ 1.30ഓടെ എത്തുമെന്നാണ് വിവരം. എസ്‌ഐടിയുടെ സംഘം തന്നെ വിമാനത്താവളത്തില്‍ ക്യാമ്പ് ചെയ്യുകയാണ്.

ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ എസ്‌ഐടിക്ക് കൈമാറും. അതേസമയം രേവണ്ണയുടെ ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News