മഹാരാഷ്ട്ര ലോകസഭാ തെരഞ്ഞെടുപ്പ്; ധാരണയായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രകാശ് അംബേദ്‌കർ

മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ കുറഞ്ഞത് 10 എണ്ണത്തിൽ സഖ്യപാർട്ടികൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് വഞ്ചിത് ബഹുജൻ അഘാഡി പ്രസിഡന്റ് പ്രകാശ് അംബേദ്കർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. സീറ്റ് പങ്കിടൽ ഏതാണ്ട് സൗഹാർദപരമായി പൂർത്തിയായതായി മഹാവികാസ് അഘാഡി ഘടകകക്ഷിയായ ഉദ്ധവ് ശിവസേന എം.പി. സഞ്ജയ് റാവുത്തിന്റെ പ്രസ്താവനകളെ അംബേദ്‌കർ തള്ളി റാവുത്ത് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞു.

Also Read: കേരളം ഇന്ന് ചിന്തിച്ചത്, രാജ്യം നാളെ ചിന്തിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോ: മുഖ്യമന്ത്രി

കോൺഗ്രസ് പാർട്ടിയുടെ മഹാരാഷ്ട്രയിലെ ചുമതലയുള്ള രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ ഇടപെടണമെന്നും വൈകാതെ ധാരണയിലെത്തണമെന്നും അംബേദ്‌കർ ആവശ്യപ്പെട്ടു. എല്ലാ സഖ്യകക്ഷികളുമായും സ്വീകാര്യമായ സീറ്റ് പങ്കിടൽ കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആലോചനയിലാണെന്നും അംബേദ്കർ വ്യക്തമാക്കി. അതെ സമയം മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട പ്രഖ്യാപനം മാർച്ച് 17 ശേഷമുണ്ടാകാനാണ് സാധ്യത.

Also Read: തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പൗരത്വനിയമത്തില്‍ തട്ടിക്കൂട്ട് സമരവുമായി കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News