ബിജെപിയിൽ ശോഭ സുരേന്ദ്രനെതിരെ പടയൊരുക്കം; പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി

ബിജെപിയിൽ ശോഭ സുരേന്ദ്രനെതിരെ പടയൊരുക്കം. ദല്ലാൾ നന്ദകുമാർ വിഷയത്തിൽ പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാർ ശോഭാ സുരേന്ദ്രനെതിരെ ഉയർത്തിയ ആരോപണങ്ങൾ മറച്ചുവെക്കാനാണ് ഇ പി വിഷയം ഉയർത്തിയതെന്ന് ഔദ്യോഗിക വിഭാഗം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിവാദം ഉണ്ടാക്കി ബിജെപി അജണ്ട തന്നെ ശോഭ സുരേന്ദ്രൻ പൊളിച്ചു എന്ന് പരാതിയുണ്ട്.

Also Read: തീരുമാനമാകാതെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം; അമേഠിയിൽ രാഹുലും റായ്‌ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും

അവസാന ദിവസങ്ങളിൽ മോദി ഗ്യാരന്റി എന്ന തെരഞ്ഞെടുപ്പ് സ്ലോഗൻ തന്നെ ശോഭ പൊളിച്ചുവെന്നും പാർട്ടിക്കുള്ളിൽ ആരോപണം നിലനിൽക്കുന്നു. വി മുരളീധരൻ വിഭാഗം നേതാവ് പി രഘുനാഥ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പരസ്യമായി പാർട്ടിക്കുള്ളിലെ അതൃപ്തി തുറന്ന് കാട്ടിയിരിക്കുന്നത്.

Also Read: കെപിസിസി അധ്യക്ഷപദവിയിൽ ആശയക്കുഴപ്പം; തത്ക്കാലം ഹസൻ തുടരട്ടെയെന്ന് നേതാക്കൾ

സംഭവത്തിൽ കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. വി മുരളീധരൻ വിഭാഗമാണ് ഇപ്പോൾ ശോഭയ്ക്കെതിരെയുള്ള അതൃപ്തി വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ വിവാദം ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനും ചേർന്നുള്ള ഒത്തുകളിയാണെന്നും പ്രകാശ് ജാവദേക്കർ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News