‘2026ൽ കേരളത്തിൽ വിജയിക്കും, മോദി വീണ്ടും അധികാരത്തിൽവരണമെന്ന് കേരളം ആഗ്രഹിക്കുന്നു’: പ്രകാശ് ജാവദേക്കർ

കേരളത്തിൽ തെരഞ്ഞെടുപ്പ് വിജയം ഉടനെയുണ്ടാകുമെന്ന് കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അതിനാൽ ബിജെപിയുടെ സാധ്യതകൾ വലുതാണെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രകാശ് ജാവദേക്കർ പറഞ്ഞു.

2026ൽ കേരളത്തിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ജാവദേക്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ച് സീറ്റുകളിൽ ബിജെപി വിജയിക്കും. അതിനുള്ള പ്രവർത്തനങ്ങൾ പാർട്ടി തുടങ്ങിക്കഴിഞ്ഞു. ബിജെപി നടത്തിയ സർവേയിൽ നരേന്ദ്ര മോദിയുടെ ജനപ്രീതി നാല്പത് ശതമാനത്തോളമാണ്. മോദി ഒരിക്കലും ജാതി, മത, ലിംഗ വിവേചനം കാണിക്കുന്നില്ല. ഇതെല്ലം ജനങ്ങൾ കാണുന്നുണ്ടെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഇവയെല്ലാം പ്രതിഫലിക്കുമെന്നും ജാവദേക്കർ പറഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ ഒത്തൊരുമ വിജയത്തിന് തടസ്സമാകുമോ എന്ന ചോദ്യത്തിന് അവർ ഞങ്ങളുടെ അവസരമാണ് എന്നതായിരുന്നു ജാവദേക്കറുടെ മറുപടി. ഈസ്റ്ററിന് ക്രൈസ്തവരുടെ വീടുകൾ സന്ദർശിച്ചപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്. പെരുന്നാളിന് മുസ്ലിം സഹോദരങ്ങളുടെ വീടുകളും സന്ദർശിക്കും. ബിജെപിയും മോദിയും എല്ലാ സമുദായങ്ങളോടും ഒരേപോലെ പെരുമാറുന്നതിന്റെ ഫലമാണ് ഈ സ്നേഹമെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കർണാടകയിലെ ബിജെപിയിൽ പൊത്തിതേരി രൂക്ഷമാകുകയാണ്. മുൻ മുഖ്യമന്ത്രിയായ, ലിംഗായത് വിഭാഗത്തിൽനിന്നുള്ള ജഗദീഷ് ഷെട്ടാർ ബിജെപിയിൽനിന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. കർണാടക പിസിസിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽ നിന്ന് ഷെട്ടാർ അംഗത്വം ഏറ്റുവാങ്ങി. കോൺഗ്രസിന് വേണ്ടി ഹുബ്ബള്ളിയിൽനിന്ന് മത്സരിക്കുന്നതും ഷെട്ടാറായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News