‘ജനാധിപത്യത്തിൻ്റെ സംരക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്, ബിജെപിയ്ക്കും ആർഎസ്എസിനുമെതിരെ ജനം വിധി എഴുതും’: പ്രകാശ് കാരാട്ട്

prakash karat

ജനാധിപത്യത്തിൻ്റെ സംരക്ഷണമാണ് ഈ തെരഞ്ഞെടുപ്പെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിയ്ക്കും ആർഎസ്എസിനുമെതിരെ ജനം വിധി എഴുതും. ഇടതുപക്ഷം പാർലമെൻ്റിൽ ഉണ്ടെങ്കിലേ മതനിരപേക്ഷത ശക്തിപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാടെടുത്തത് ഇടതുപക്ഷമാണ്.

ALSO READ: പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ എൽഡിഎഫ് സർക്കാരും നടപ്പാക്കില്ലെന്നു പറഞ്ഞു. കേരളത്തിലെ ഇടതുസർക്കാരിനെ വേട്ടയാടാൻ ബിജെപിയെ കൂട്ടുപിടിക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ വിമർശിച്ചതിന് മറുപടി പറയുകയായിരുന്നു കാരാട്ട്.

ALSO READ: പോളിങ് സ്റ്റേഷനിലെ ശുചിമുറിയിൽ സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News