രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നതെന്നും രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കൂടാതെ കോര്‍പ്പറേറ്റ് ശക്തികളുടെ നയങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലിലാണ്. ഇതുതന്നെ രാജ്യത്തെ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളുടെ ഉദാഹരണമാണ്. മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഇതിനായി ഉപയോഗിക്കുന്നു. പ്രതിപക്ഷ നേതാക്കളെ അടിച്ചമര്‍ത്താനാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യമാണ് മോദിയും ബിജെപിയും ആഗ്രഹിക്കുന്നത്. അത് ജനാധിപത്യമല്ല ഏകാധിപത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ALSO READ: മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം നിരസിച്ച് സുപ്രീംകോടതി
ഇന്ത്യയെ സ്വച്ഛാധിപത്യ രാജ്യമാക്കുകയാണ് മോദിയുടെ ലക്ഷ്യം.പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതല്ല. ഇന്ത്യ ഇന്ന് ഭരിക്കുന്നത് വര്‍ഗീയ കോര്‍പ്പറേറ്റ് ശക്തികളാണ്. കോര്‍പ്പറേറ്റ് ശക്തികളുടെ നയങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്
ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലാണ് ഇന്ത്യയുടെ 40% സ്വത്തും. സാധാരണക്കാരുടെ ജീവിതം ദുസഹം ആകുന്നു ഒപ്പം രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും വര്‍ദ്ധിക്കുന്നു. ഇന്ധനവില കുതിച്ച് ഉയരുന്നു. ഇക്കാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here