ഇ എം എസിന്റെ നൂറ്റിപ്പതിനഞ്ചാം ജന്മവാർഷികദിനത്തിൻ്റെ ഭാഗമായി കുഞ്ഞിരാമൻ മാസ്‌റ്റർ പഠനകേന്ദ്രം ദേശീയ സെമിനാർ പാലക്കാട് ആലത്തൂരിൽ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ സെക്ഷനുകളിലായി നടന്ന സെമിനാറുകളിൽ ജസ്റ്റിസ് ചന്ദ്രു, ഡോ മാളവിക ബിന്നി , വിജു രാധാകൃഷ്ണൻ എന്നിവർ വിഷയാവതരണം നടത്തി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആയിരത്തോളം പ്രതിനിധികളാണ് ഇ എം എസിന്റെ നൂറ്റിപ്പതിനഞ്ചാം ജന്മവാർഷികദിനത്തിൻ്റെ ഭാഗമായി ആലത്തൂരിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തത്.
സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്ത സെമിനാറിൽ കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിൽ റിട്ടേർഡ് ജസ്റ്റിസ് ചന്ദ്രു വിഷയാവതരണം നടത്തി. സ്ത്രീ ശാക്തീരണം കേരള സമൂഹം ആർജിച്ച മുന്നേറ്റം എന്ന സെക്ഷനിൽ ഡോക്ടർ മാളവിക ബിന്നി വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ഇന്ത്യയിലെ കാർഷിക പ്രതിസന്ധിയും അതിരൂക്ഷമാവുന്ന തൊഴില്ലായിമയും എന്ന സെമിനാറിൽ അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ വിഷയമവതരിപ്പിച്ചു.
കർഷകരെ വഞ്ചിച്ച സർക്കാരായിരുന്നു മോദിയുടെതെന്നും ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിലനിൽക്കുന്ന സാഹചര്യമാണ് രാജ്യത്തെന്നും വിജു കൃഷ്ണൻ പറഞ്ഞു. സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, സംസ്ഥാന സമിതി അംഗങ്ങളായ സി കെ രാജേന്ദ്രൻ, കെ എസ് സലീഖ, എൻ എൻ കൃഷ്ണദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോൾ, പി.എ ഗോകുൽദാസ് , വി ചെന്താമരാക്ഷൻ, കെ ഡി പ്രസേനൻ, കെ ഭവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here