ഏക സിവിൽകോഡിനു പിന്നിൽ ആർ എസ് എസ്സിന് രഹസ്യ അജണ്ട; പ്രകാശ് കാരാട്ട്

ഏക സിവിൽ കോഡ് ആർ എസ് എസിന്റെ മുഖ്യ അജണ്ട എന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയലും, രാമക്ഷേത്രവും എല്ലാം ആർ എസ് എസ്സിന്റെ അജണ്ടകളായിരുന്നു എന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു. ഏകീകൃത സിവിൽ കോഡ്- വിഭജനത്തിനുള്ള ആർഎസ്‌എസ്‌ അജൻഡ– എൽഡിഎഫ്‌ സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read; അനന്തപുരി എഫ്.എം. നിര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രസാര്‍ഭാരതിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

ഹൈന്ദവ ഭരണത്തിന്റെ തിരിച്ചുവരിനെ അനുസ്മരിപ്പിക്കാനാണ് അവർ ഇതെല്ലാം നടപ്പാക്കുന്നത്. ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നതിലൂടെ തുല്യത ഉണ്ടാവില്ല. ഏക സിവിൽകോഡിനു പിന്നിൽ രഹസ്യ അജണ്ട ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

also read; ജെയിംസില്‍ നിന്നും സുന്ദരത്തിലേക്കുള്ള പരകായ പ്രവേശം; മമ്മൂട്ടിയുടെ അഭിനയത്തെ വാഴ്ത്തി ജൂറി

കൂടാതെ ഏക സിവിൽ കോഡ് ചൂടുള്ള വിഷയമാക്കി നിർത്തുകയാണ് ബിജെപി ലക്ഷ്യമെന്നും തെരഞ്ഞെടുപ്പ് വരെ ഇത് തിളയ്ക്കുന്ന വിഷയമാക്കി നിർത്തണം എന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ലോ കമ്മീഷനെ വിഷയം പരിശോധിക്കാൻ നിശ്ചയിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News