‘യെച്ചൂരി ചെയ്തുവച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കും’: പ്രകാശ് കാരാട്ട്

ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികളെ ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തിയ നേതാവാണ് സീതാറാം യെച്ചൂരിയെന്നും രാജ്യത്തെ വര്‍ഗീയ ഭരണകൂടത്തിനെതിരെ പോരാടിയ നേതാവിനെയാണ് നഷ്ടമായതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണന്നും അദ്ദേഹം ചെയ്തുവെച്ച മുഴുവന്‍ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

അതേസമയം ഇന്ത്യക്ക് മകനെ നഷ്ടമായെന്നാണ് ബൃന്ദ കാരാട്ട് പ്രതികരിച്ചത്. യെച്ചൂരിയുടെ മരണം സൃഷ്ടിച്ചത് നികത്താന്‍ ആവാത്തത വിടവ്.ഇന്ത്യയുടെ മൂല്യങ്ങളെ മനസിലാക്കിയ നേതാവിന്റെ വിയോഗം തീരാനഷ്ടം. അദ്ദേഹം ഒരു പോരാളിയായിരുന്നുവെന്നും വികാരാധീനയായി ബൃന്ദ കാരാട്ട് പറഞ്ഞു.

ALSO READ:  സാധാരണക്കാരന്റെ ശബ്ദം, പ്രശ്നങ്ങൾ അധികാര വർഗ്ഗത്തിനുമുന്നിൽ ഉയർത്തുന്നതിൽ നിർഭയൻ: യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് എഎ റഹീം എംപി

ഫാസിസത്തിനും നവകോളണീകരണത്തിനുമെതിരായ ഇന്ത്യയുടെ ശക്തമായ നാവാണ് നിലച്ചുപോയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഏറ്റവും നിര്‍ണ്ണായകമായ കാലത്ത് മതനിരപേക്ഷ ഇന്ത്യയുടെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് സംഭാവന ചെയ്ത വിപ്ലവപ്രതിഭയെയാണ് നഷ്ടമായിരിക്കുന്നതെന്നും മന്ത്രി അനുസ്മരിച്ചു.

ALSO READ: യെച്ചൂരി മതരാഷ്ട്രനീക്കത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട കുന്തമുന; ഡോ. ജോൺ ബ്രിട്ടാസ് എംപി

സിപിഐ എം നേതൃത്വനിരയിലെ ശ്രദ്ധേയമായ മുഖമായ സീതാറാം യെച്ചൂരി മതനിരപേക്ഷ ചേരികളെ ഒന്നിപ്പിച്ചതില്‍ വഹിച്ച പങ്ക് വലുതാണെന്ന് എ വിജയരാഘവന്‍ അനുസ്മരിച്ചു. സാമൂഹിക വിഷയങ്ങളില്‍ ശാസ്ത്രീയമായി വീക്ഷണത്തോടുകൂടി അഭിപ്രായം പറഞ്ഞിരുന്ന അദ്ദേഹം താന്‍ എസ്എഫ്‌ഐയുടെ ദേശീയ നേതൃത്വത്തിലുള്ള സമയത്താണ് അദ്ദേഹമായിട്ടുള്ള വ്യക്തിബന്ധം കൂടുതല്‍ ദൃഡപ്പെടുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here