‘പോരാട്ടങ്ങൾക്ക് ആവേശമായിരുന്നു പുഷ്പന്റെ ജീവിതം’ ; സഖാവ് പുഷ്പന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രകാശ് കാരാട്ട്

അന്തരിച്ച കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന് അന്ത്യാഞ്ജലി അർപ്പിച്ച് സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട്. ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു പുഷ്പൻ , പോരാട്ടങ്ങൾക്ക് ആവേശമായിരുന്നു പുഷ്പന്റെ ജീവിതമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

ALSO READ : ‘ശരീരമനക്കാന്‍ വയ്യാതെ കിടക്കുമ്പോഴും തലമുറയെ നിരന്തരം സമര സന്നദ്ധരാക്കുന്ന വഴിവിളക്കായി പുഷ്പന്‍ മാറി’; ഡിവൈഎഫ്ഐ

സി.പി.എം. അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ(54) , കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News