മോദി ഭരണത്തിൽ ഭരണഘടനയും ജനാധിപത്യവും അപകടത്തിൽ; പ്രകാശ് കാരാട്ട്

കോൺഗ്രസ്സ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തിൽ മുഖ്യ ശത്രുവായി സിപിഐഎമ്മിനെ കാണുന്നു, അക്കാരണത്താലാണ് നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും തെലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിക്കാത്തതെന്ന് കാരാട്ട് കൂട്ടിച്ചേർത്തു.എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ സീതാറാം യെച്ചൂരി പങ്കെടുക്കുമെന്നും പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് തിരിച്ചറിയിക്കാനാണ് ഈ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ്സ് സങ്കുചിത താൽപ്പര്യങ്ങളിലാണ് കടിച്ച് തൂങ്ങുന്നത്. ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന ധാരണയാണ് കർണാടകയിലെ വിജയത്തോടെ തിരുത്തിയത്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് നിലനിൽപ്പില്ല എന്നാണ് കർണാടക തെളിയിക്കുന്നത്. മോദി ഭരണത്തിൽ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണെന്നും പ്രകാശ് കാരാട്ട് ഓർമിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News