‘ഇന്ത്യ’യുടെ നേതൃത്വം കോൺഗ്രസല്ല, കോൺഗ്രസ് പ്രകടന പത്രികയിൽ സിഎഎ പരാമർശിക്കാത്തത് അത്ഭുതപ്പെടുത്തി: പ്രകാശ് കാരാട്ട്

prakash karat

‘ഇന്ത്യ’യുടെ നേതൃത്വം കോൺഗ്രസല്ല എന്ന് പ്രകാശ് കാരാട്ട്. ഇന്ത്യ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസ് അല്ല എന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ALSO READ:‘മമ്മൂട്ടി ചെയ്തത് പോലെ രജിനികാന്തിന് ഒരിക്കലും ചെയ്യാൻ കഴിയില്ല, അതിന് അദ്ദേഹത്തെ അവർ സമ്മതിക്കില്ല’, കാരണം വ്യകതമാക്കി വൈ ജി മഹേന്ദ്ര

പ്രാദേശിക പാർട്ടികൾക്കാണ് നിർണ്ണായക പങ്ക് വഹിക്കാനുളത്.ഇന്ത്യ എന്നത് തെരഞ്ഞെടുപ്പ് സഖ്യമല്ല, ബിജെപി വിരുദ്ധ കൂട്ടായ്മയാണ്.കോൺഗ്രസ് പ്രകടന പത്രികയിൽ സി എ എ പരാമർശിക്കാത്തത് അത്ഭുതപ്പെടുത്തി എന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

കോൺഗ്രസ് പ്രവർത്തിക്കുന്നത് ഹിന്ദുത്വ ശക്തികളുടെ സമ്മർദ്ദത്തിൽ ആണ്.കേരള മുഖ്യമന്ത്രിക്കെതിരായ രാഹുലിൻ്റെ പ്രസ്താവന ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധിയുടേത് രഷ്ട്രീയ പക്വതയില്ലാത്ത പ്രസ്താവന.രാഹുലിൻ്റെ പ്രസ്താവന മോഡിയെ സഹായിക്കാൻ.രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അവസരവാദ നിലപാട് ആണ്.

ഇടത് പക്ഷത്തിന് സ്വാധീനമുണ്ടെങ്കിൽ ബിജെപി ഇതര സർക്കാറുണ്ടാകും.യു പി എ സർക്കാരുണ്ടാക്കിയതിൽ നേതൃപരമായ പങ്ക് ഇടത് പക്ഷത്തിന് ആണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഗാസയിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ അവയവങ്ങൾ ഇല്ല, പലതും വിവസ്ത്രമാക്കപ്പെട്ട നിലയിലും ബുൾഡോസർ ഉപയോഗിച്ച് വികൃതമാക്കപ്പെട്ട നിലയിലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News