മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ കേസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനല്ല, എസ്എഫ്‌ഐ നേതാവിന്റെ പരാതിയിലാണെന്ന് പ്രകാശ് കാരാട്ട്

ആരെയും വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ കേസ് എടുക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെയുള്ള കേസിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടാവുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഐഎം. ഇക്കാര്യത്തില്‍ സിപിഐഎമ്മിന് കേന്ദ്രത്തിലും കേരളത്തിലും ഒരേ നിലപാടാണ്.

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ കേസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനല്ല. എസ്എഫ്‌ഐ നേതാവിന്റെ പരാതിയിലാണെന്നും കാരാട്ട് പറഞ്ഞു. കേന്ദ്രത്തില്‍ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം രാജ്യത്ത് അനിവാര്യമാണെന്നും ഇതിന്റെ ഭാഗമായി 23ന് ഡല്‍ഹിയില്‍ യോഗം ചേരുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Also Read : ലിവിംഗ് ടുഗതർ നിയമപരമായ വിവാഹമല്ല: ഹൈക്കോടതി

അതേസമയം പി.എം ആര്‍ഷോയുടെ പരാതിയില്‍ മഹാരാജാസ് കോളേജിലെ NIC യില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന നടത്തി. സാങ്കേതിക പിഴവാണോ ഗൂഢാലോചനയാണോ എന്ന് വ്യക്തത തേടിയാണ് പരിശോധന നടത്തിയത്. കേസില്‍ മൂന്നും നാലും പ്രതികളായ കെ.എസ്.യു നേതാക്കള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.

കോളേജിന്റെ ഡാറ്റ എന്‍ട്രിയിലും പരിശോധന നടത്തി. സങ്കേതിക പിഴവാണോ ഗുഢാലോചനയാണോ എന്ന കാര്യത്തില്‍ വ്യക്തത തേടിയാണ് പരിശോധന തുടരുന്നത്. കഴിഞ്ഞ ദിവസം കോളേജ് പ്രിന്‍സിപ്പല്‍ വി.എസ് ജോയിയില്‍ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ തേടിയിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയിലെയും പുറത്തെയും ദ്യശ്യങ്ങള്‍ രേഖാ മൂലം ആവശ്യപ്പെട്ടതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News