ജയ് ഭീം സിനിമയെ നാഷണൽ അവാഡിൽ പരിഗണിക്കാത്തതിനെതിരെ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. നമ്മുടെ മഹാത്മാവിന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍ ജയ് ഭീം ആഘോഷിക്കുമോ എന്നാണ് ജയ് ഭീം സിനിമയുടെ പോസ്റ്ററും ഒരു മറാത്തി കവിതയും പങ്കുവെച്ചുകൊണ്ട് പ്രകാശ് രാജ് കുറിച്ചത്.
ALSO READ: ദുൽഖർ തെന്നിന്ത്യയുടെ ഷാരൂഖ് ഖാൻ, അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ടെന്ന് ഗോകുൽ സുരേഷ്
‘നമ്മുടെ മഹാത്മാവിന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍.. ബാബാസാഹിബ് നിര്‍മിച്ച ഭരണഘടന മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍. അവര്‍ ജയ് ഭീം ആഘോഷിക്കുമോ? ജസ്റ്റ് ആസ്‌ക്കിങ്’, പ്രകാശ് രാജ് പറഞ്ഞു.
പ്രകാശ് രാജ് പങ്കുവച്ച മറാത്തി കവിത
ജയ് ഭീം എന്നാൽ വെളിച്ചമാണ്
ജയ് ഭീം എന്നാൽ സ്നേഹമാണ്
ജയ് ഭീം എന്നാൽ ഇരുട്ടിൽ നിന്നും
വെളിച്ചത്തിലേക്കുള്ള യാത്രയാണ്
ജയ് ഭീം എന്നാൽ കോടിക്കണക്കിന്
മനുഷ്യരുടെ കണ്ണുനീരു കൂടിയാണ്
അതേസമയം, സമൂഹ മാധ്യമങ്ങൾ വഴി നിരവധി ആളുകൾ ജയ് ഭീം സിനിമയെയും തമിഴ് സിനിമയെയും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് തഴഞ്ഞതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അർഹതപ്പെട്ട അംഗീകാരങ്ങൾ തമിഴ് സിനിമക്ക് നൽകിയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
the ones who support murder of our Mahathma.. the ones who want to change Babasahebs Constitution..
will they CELEBRATE #JaiBhim ??? #justasking pic.twitter.com/QmTdI7EGPY— Prakash Raj (@prakashraaj) August 26, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here