കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഫ്‌ലൈയിങ് കിസ് ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ഫ്‌ളൈയിങ് കിസ് സ്മൃതി ഇറാനിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി, എന്നാല്‍, മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് പ്രകാശ് രാജ് കുറിച്ചു.
Also Read: യൂട്യൂബ് : പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രട്ടറി നോഡല്‍ ഓഫീസര്‍
മണിപ്പുര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. സ്ത്രീവിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ ഇത്തരത്തില്‍ പാര്‍ലമെന്റില്‍ പെരുമാറാന്‍ കഴിയൂ എന്നും രാഹുല്‍ മാന്യത കൈവിട്ടുവെന്നും വനിത ശിശുക്ഷമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കൃഷി സഹമന്ത്രി ശോഭ കരന്തലജെയും രാഹുലിന്റെ പെരുമാറ്റം മര്യാദവിട്ടുവെന്ന ആരോപണം ഉന്നയിച്ചു.
Also Read: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ബീഡിവലിച്ചു; യാത്രക്കാരന്‍ അറസ്റ്റില്‍
രാഹുല്‍ ഗാന്ധി സഭയില്‍ ഫ്ളയിങ് കിസ് നല്‍കിയത് സ്ത്രീത്വത്തിന് അപമാനമായെന്ന് കാണിച്ച് കേന്ദ്രമന്ത്രിമാര്‍ അടക്കം ബിജെപി വനിത എംപിമാര്‍ ലോക്സഭ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
#WATCH | Union Minister and BJP MP Smriti Irani says, “I object to something. The one who was given the chance to speak before me displayed indecency before leaving. It is only a misogynistic man who can give a flying kiss to a Parliament which seats female members of Parliament.… pic.twitter.com/xjEePHKPKN
— ANI (@ANI) August 9, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here