‘പ്രകാശ് രാജ് ബിജെപിയിൽ ചേരും’, സംഘി പ്രൊഫൈലിലെ വ്യാജ വാർത്തയ്ക്ക് കിടിലൻ മറുപടി നൽകി താരം

നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജിനെതിരെ സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നുയർന്ന വ്യാജ വാർത്തയ്ക്ക് താരം നൽകിയ കിടിലൻ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. പ്രകാശ് രാജ് ബിജെപിയിൽ അം​ഗത്വവമെടുക്കുന്നു എന്ന സോഷ്യൽ മീഡിയ പോസ്റ്റിനാണ് അദ്ദേഹം തന്നെ മറുപടി നൽകിയത്.

ALSO READ: ‘ഇത് പാഠപുസ്തകമല്ല ബിജെപിയുടെ വർഗീയ താളിയോല’, ബാബറി മസ്‌ജിദ്‌ തകർത്തതും ഗുജറാത്ത് കലാപവും വെട്ടിമാറ്റി എൻസിആർടി

‘എന്നെ വാങ്ങാൻ തക്ക (ആശയപരമായി) സമ്പന്നരല്ലെന്ന് അവർ മനസ്സിലാക്കിയിരിക്കണം എന്നാണ് ഞാൻ കരുതുന്നത്’, എന്നായിരുന്നു വിഷയത്തിൽ പ്രകാശ് രാജ് നൽകിയ മറുപടി. ‘ദി സ്കിൻ ഡോക്ടർ’ എന്ന ഒരു ഉപയോക്താവിൻ്റെ എക്സ് പേസ്റ്റിലാണ് ‘പ്രമുഖ നടൻ പ്രകാശ് രാജ് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബിജെപിയിൽ ചേരും’, എന്ന് കുറിച്ചതും, ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടതും.

ALSO READ: ‘കേരളം ചേർത്ത് പിടിച്ച പെൻഷൻകാരെ പറ്റിച്ച് കേന്ദ്ര സർക്കാർ’, നൽകേണ്ട തുക കേരളം നൽകിയിട്ടും വിതരണം ചെയ്യാതെ കൊടും ക്രൂരത

അതേസമയം, സംഘപരിവാർ പ്രൊഫൈലിൽ നിന്ന് വന്ന വ്യാജ വാർത്തയ്ക്ക് പ്രകാശ് രാജ് നൽകിയ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. പ്രകാശ് രാജിനെ പോലെ രാഷ്ട്രീയ ബോധമുള്ള ഒരാൾക്ക് ഒരിക്കലും ബിജെപിയിൽ അംഗത്വം എടുക്കാൻ കഴിയില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News