തമിഴ്‌നാട്ടില്‍ പ്രമുഖരായ നിരവധി സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങി വിജയം കരസ്ഥമാക്കിയിട്ടുണ്ട്. എംജി ആര്‍ ,ജയലളിത എന്നിവര്‍ അതിന് ഉദാഹരണം മാത്രമാണ്. എന്നാല്‍ ഉലകനായകന്‍ കമലഹാസന് സിനിമയിലെ വിജയം രാഷ്ട്രീയത്തില്‍ നേടാന്‍ സാധിച്ചില്ല. അദ്ദേഹം പല തെരഞ്ഞെടുപ്പുകള്‍ നേരിട്ടെങ്കിലും അതിലെല്ലാം തോല്‍വിയായിരുന്നു ഫലം. മികച്ച നടനായി ഇപ്പോഴും തമിഴ് സിനിമയില്‍ അരങ്ങുതകര്‍ക്കുകയാണ് കമലഹാസന്‍.
ALSO READ ; ഓൺലൈൻ തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം തന്നെ 1930 ൽ അറിയിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്
ഈ പശ്ചാത്തലത്തിലാണ് ഒരു അഭിമുഖത്തിനിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനായ പ്രകാശ് രാജിനോട് കമലഹാസനുമായി ബന്ധപ്പെട്ട ഒരു ചോദ്യം അവതാരക ചോദിക്കുന്നത്. നല്ലൊരു നടനായ കമലഹാസന്‍ രാഷ്ട്രീയത്തില്‍ വന്നെങ്കിലും രക്ഷപ്പെട്ടില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ നല്ലൊരു നടനുണ്ടോ എന്നതായിരുന്നു ചോദ്യം. ഒറ്റ വാക്കില്‍ അതിന് പ്രകാശ് രാജ് നല്‍കിയ മറുപടി ‘മോദി’ എന്നായിരുന്നു.ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.വീഡിയോക്ക് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.
ഒരുപറ്റം ആളുകള്‍ മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പളളിക്കുമുകളില്‍ കാവിക്കൊടി സ്ഥാപിക്കുന്നതിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസം പ്രകാശ് രാജ് പങ്കുവെച്ചിരുന്നു. ഇത് ഇനി് രാജ്യത്തെ സാധാരണ കാഴ്ചയാകുമോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് സമൂഹമാധ്യമമായ എക്‌സില്‍ പ്രകാശ് രാജ് വിഡിയോ പങ്കുവച്ചത്. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്. ഒരു വിഭാഗം ആളുകള്‍ ജയ് ശ്രീറാം മുഴക്കി ഒരു ക്രിസ്ത്യന്‍ പളളിക്ക് ചുറ്റും നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. രണ്ടുപേര്‍ ചേര്‍ന്ന് പളളിയുടെ മുകളിലുളള കുരിശില്‍ കാവിക്കൊടി സ്ഥാപിക്കുന്നതുമാണ് വിഡിയോയിലുളളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here