‘പള്ളികള്‍ കുഴിച്ചാല്‍ അമ്പലമെങ്കിൽ അമ്പലങ്ങള്‍ കുഴിച്ചാല്‍ കാണുക ബുദ്ധവിഹാരങ്ങള്‍’; പ്രകാശ് രാജിന് കയ്യടിയുമായി സോഷ്യൽമീഡിയ

‘പള്ളികള്‍ കുഴിച്ചാല്‍ കാണുക അമ്പലം എങ്കിൽ അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കും’ എന്ന പ്രകാശ് രാജിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ. തൃശൂർ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാലെ പ്രകാശ് രാജിന്റെ വാക്കുകൾ സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇങ്ങനെയൊരു പ്രസ്താവന നടത്തിയ അദ്ദേഹത്തിന്റെ നിലപാടിനെയും സോഷ്യൽമീഡിയ അഭിനന്ദിച്ചു.

ALSO READ:പുത്തൂര്‍- ചെനക്കല്‍ ബൈപ്പാസ് നിര്‍മ്മാണം; ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ സബ്മിഷന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നല്‍കിയ മറുപടി

രാമായണം പോലും ഒരു കലയാണെന്നും എന്തുകൊണ്ട് സീതയെ കുറിച്ച് നാം സംസാരിക്കുന്നില്ലെന്നും കാശ്മീര്‍ ഫയല്‍സിന് ദേശീയ അവാര്‍ഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാര്‍ഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും പ്രകാശ് രാജ് ചൂണ്ടികാണിച്ചു. അതിജീവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം കലയാണെന്നും പ്രകാശ് രാജ് പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനം പോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്നും പ്രകാശ് രാജ് ചോദിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ പോലും ക്ഷേത്രത്തിലേതു പോലെ പൂജകള്‍ നടന്ന രാജ്യത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്, ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോദിയെന്നും പ്രകാശ് രാജ് പറഞ്ഞു. നടന്മാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

തോല്‍ക്കാന്‍ തയ്യാറായാലും പോരാടിക്കൊണ്ടേയിരിക്കണം. പോരാട്ടം തുടരാതെ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വലതുപക്ഷം എല്ലാക്കാലവും നിലനിന്ന ചരിത്രമില്ലെന്നും നമ്മുടെ ഭയമാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ ശക്തിയെന്നും പ്രകാശ് രാജ് പറഞ്ഞു. അവര്‍ സ്വയം ശക്തരല്ലെന്നും ഇത്തരം വലതു പക്ഷ വര്‍ഗീയതകള്‍ നശിക്കുക തന്നെ ചെയ്യുമെന്നും നമ്മള്‍ ചോദ്യം ചെയ്തു കൊണ്ടേയിരിക്കണമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു .

ALSO READ: ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സയെ രാജ്യത്ത് മഹാനാക്കുന്നു. കൊലയാളിയുടെ ഓർമകൾക്കാണ് രാജ്യo ഭരിക്കുന്നവർ പ്രാധാന്യം നൽകുന്നത് എന്നും രാജ്യം പോകുന്നത് വർഗീയ ദ്രുവീകരണത്തിലേക്ക് എന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ ഭരണാധികളോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു, ഏക സിവിൽ കോഡ് നടപ്പാക്കുന്നത് വർഗീയതക്കാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News