പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി: നേതൃത്വത്തിനെതിരെ തുറന്നടിച്ച് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ

PRAMEELA SASIDHARAN

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷം. ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ രംഗത്ത് വന്നു.പാലക്കാട് സ്ഥാനാർഥി നിർണ്ണയം പാളിയെന്ന് പ്രമീള വിമർശിച്ചു.

“അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോൾ നഗരസഭയോടെ പെരുമാറുന്നത്.നഗരസഭയിൽ വലിയ രീതിയിൽ വോട്ട് കുറഞ്ഞിട്ടില്ല. സ്ഥിരം സ്ഥാനാർത്ഥിയാണല്ലോയെന്ന് ജനങ്ങൾ ചോദിച്ചു, പ്രചാരണത്തിൽ ഉടനീളം സ്ഥാനാർത്ഥിക്കെതിരെ ചോദ്യം വന്നു.”- പ്രമീള ശശിധരൻ പറഞ്ഞു.

ALSO READ; ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും മഴയെത്തുന്നു, വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു- മൽസ്യ തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

രാധാകൃഷ്ണനോട് വിരോധമുള്ളവർ നോട്ടയ്ക്ക് വോട്ട് ചെയ്തിട്ടുണ്ടാകാമെന്നും വിഷയത്തിൽ ബിജെപി കേന്ദ്ര നേതൃത്വം ശരിയായ രീതിയിൽ ഇടപെടില്ലെന്നും പ്രമീള കുറ്റപ്പെടുത്തി.

ENGLISH NEWS SUMMARY: Palakkad Municipal Corporation Chairperson Pramila Sasidharan came out against the BJP leadership.Pramila criticized that the decision of Palakkad candidate failed.Pramila alleged that those who were hostile to Radhakrishnan might have voted for NOTA and that the BJP central leadership would not intervene properly in the matter.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration