‘ടാഗോർ ഇൻ ഗ്ലോബൽ തിയേറ്റർ’; കൽക്കത്ത വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും പ്രമോദ് പയ്യന്നൂരിന് ഡോക്ടറേറ്റ്

യുനെസ്കോ വേൾഡ് ഹെറിറ്റേജ് യൂണിവേഴ്സിറ്റിയായി പ്രഖ്യാപിച്ച കൽക്കത്തയിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും ‘ടാഗോർ ഇൻ ഗ്ലോബൽ തിയേറ്റർ’ എന്ന വിഷയത്തിൽ പ്രമോദ് പയ്യന്നൂരിന് ഡോക്ടറേറ്റ്. ലോകത്തെ വിവിധ രാജ്യങ്ങളിൽ അവതരിപ്പിക്കപ്പെട്ട ടാഗോർ നാടകകൃതികളുടെ ദൃശ്യശാസ്ത്ര വൈവിദ്ധ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പ്രമുഖ നാടക-ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും, കേരള സർക്കാരിന്റെ സാംസ്ക്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന് ഡോക്ടറേറ്റ് ലഭിച്ചത്.

Also Read; രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കളഞ്ഞിട്ടാണ് ആലപ്പുഴയില്‍ മത്സരിക്കുന്നത്; കെസി വേണുഗോപാലിനെതിരെ എംഎ ബേബി

ടാഗോറിന്റെ വിഖ്യാത നാടകങ്ങളായ രക്തകരബി, മുക്തധാര, ടാക്ഘർ എന്നീ രചനകൾ പുതിയ കാലത്തിന് അനുയോജ്യമായി രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ദൃശ്യശാസ്ത്ര സാധ്യതകളും തിയറിയും സമന്വയിപ്പിച്ചതാണ് തീസിസ്. ടാഗോർ സ്ഥാപിച്ച വിശ്വഭാരതിയിൽ ക്യുആർ കോഡ് സഹിതം സമർപ്പിച്ച ആദ്യഗവേഷണ പഠനം എന്ന സവിശേഷതയും ഈ തീസിസിനുണ്ട്. ശാന്തിനികേതനിലെ തിയേറ്റർ ഡിപ്പാർട്മെന്റ് മേധാവികൾ ആയിരുന്ന പ്രൊഫ. മാധബി റുജ്, പ്രൊഫ. താരക് സെൻ ഗുപ്ത, എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം പൂർത്തീകരിച്ചത്.

Also Read; സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ, ഡിആർ അനുവദിച്ചു

ഡോ. മാളു ജി സഹധർമ്മിണിയും, അവന്തിക, ആഗ്നേയ്‌ എന്നിവർ മക്കളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here