അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം നിർമിക്കുന്നതിനായി ഒടുവിൽ സ്ഥലം അനുവദിച്ച് കേന്ദ്രം. രാജ്‌ഘട്ടിന് സമീപം രാഷ്ട്രീയ സ്‌മൃതി സ്ഥലിലാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് ലഭിച്ചതിന് പിന്നാലെ മകളും കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു. സര്‍ക്കാരിന്റെ നടപടി മഹത്തരവും അപ്രതീക്ഷിതവുമാണെന്ന് ശര്‍മിഷ്ഠ പറഞ്ഞു. ഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെ താങ്കള്‍ എടുത്ത തീരുമാനത്തിന് വലിയ നന്ദി’ യെന്ന് ശര്‍മിഷ്ഠ എക്‌സില്‍ കുറിച്ചു.
സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ശര്‍മിഷ്ഠ എക്‌സ് പോസ്റ്റിൽ പറഞ്ഞു. സ്മാരകം നിര്‍മിക്കുമെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ അയച്ച കത്തും ശര്‍മിഷ്ഠ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. പതിമൂന്നാമത് രാഷ്ട്രപതിയായ പ്രണബ് മുഖര്‍ജിക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഭാരത് രത്‌ന സമ്മാനിച്ചിരുന്നു.
ALSO READ; ഉത്തർപ്രദേശിൽ ഡോ. ബി ആർ അംബേദ്കറുടെ പ്രതിമ തകർത്ത നിലയിൽ
2020 ആഗസ്റ്റിലാണ് മുൻരാഷ്ട്രപതിയും ദീർഘകാലം കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാർ മുഖർജി അന്തരിച്ചത്. 2012 മുതൽ 2017 വരെ രാഷ്ട്രപതിയായി. അഞ്ചു തവണ രാജ്യസഭയിലേക്കും രണ്ടു തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ധനം, വിദേശം, പ്രതിരോധം എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. ഒട്ടേറെ മന്ത്രിസഭാ സമിതികളുടെ അധ്യക്ഷനുമായിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here